കുമ്മനം ഭയക്കുന്നതാരെ? ശ്യാമപ്രസാദിന്റെ കൊലയാളികളുടെ പേരു പറയാത്തത് എന്തേ? SDPI ക്കാര്‍ അറസ്റ്റിലായിട്ടും ബിജെപിയുടെ നുണം പ്രചരണം ആര്‍ക്കുവേണ്ടി?

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ ശ്യാമ പ്രസാദിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പിടികൂടിയിട്ടും പ്രതികളുടെ പേര് പറയാന്‍ തയ്യാറാവാതെ ബിജെപി നേതൃത്വം. സംഭവം നടന്ന് മണിക്കുറുകള്‍ക്കകം പ്രതികളെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു.

എന്നാല്‍ മുഖം മൂടി സംഘംമെന്ന് വിശേഷിപ്പിക്കാനാണ് ബി.ജെ.പി മുഖ പത്രം ജന്മഭൂമി തയ്യാറായത്. അതേ സമയം കൊലയ്ക്കു പിന്നില്‍ ആരെന്നു തെളിഞ്ഞിട്ടും ബി.ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അത് വെളിപ്പെടുത്തിയില്ല.

ബിജെപി സംസ്ഥാന കമ്മറ്റിയുടെ ഒദ്യോഗീക ഫെയ്‌സ്ബുക്ക് പേജിലാകട്ടെ കൊലപാതകം സിപിഐഎമ്മിന്റെ തലയില്‍ ഇടാനുള്ള ശ്രമമാണ്.

മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍, സലീം ഹംസ, അളകാപുരം സ്വദേശി അമീര്‍ അബ്ദുല്‍ റഹ്മാന്‍, കീഴലൂര്‍ സ്വദേശി ഷഹീം ഷംസുദീന്‍ എന്നീ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

സി.പി.ഐ.എം പ്രവര്‍ത്തകര്‍ കാക്കയങ്ങാട് ദിലീപന്‍ വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടും ഈ കൊലപാതകം സിപിഐഎമ്മിന്റെ പേരിലാക്കാനാണ് ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത് എന്നു വ്യക്തമാണ്.കഴിഞ്ഞയാഴ്ച  എസ്ഡിപിഐ പ്രവര്‍ത്തകനും ഇവിടെനിന്നു വെട്ടേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News