ഫുട്ബോള്‍ ഇതിഹാസം പെലെ കു‍ഴഞ്ഞുവീണതായി റിപ്പോര്‍ട്ടുകള്‍; നിഷേധിച്ച് പെലെയുടെ വക്താവ്

ഫുട്ബാൾ ഇതിഹാസം പെലെ കുഴഞ്ഞു വീണതായി റിപ്പോർട്ടുകൾ. 77കാരനായ പെലെ ഇന്നലെ കു‍ഴഞ്ഞു വീണതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

ബ്രസീലിലെ ആശുപത്രിയിൽ എത്തിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല പെലെയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.

എന്നാൽ പെലെയുടെ ഒൗദ്യോഗിക വക്താവ് വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തി. ബ്രസീലിലെ വീട്ടിൽ പെലെ വിശ്രമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

പെലെയ്ക്ക് അസുഖമൊന്നുമില്ലെന്ന് കുടുംബ‍വും വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here