ഇരട്ടപദവി ആം ആദ്മിക്ക് മാത്രം ബാധകമോ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇരട്ടപദവിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം

പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചെന്ന് ചൂണ്ടികാട്ടി ആം ആദ്മി എം എല്‍ എമാരെ അയോഗ്യരാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സമാനപരാതികളില്‍ മൗനം പാലിക്കുന്നു.

രാജസ്ഥാനില്‍ എം എല്‍ എമാരുടെ ഇരട്ടപദവിയ്ക്ക് നിയമപരിരക്ഷ ലഭിക്കാന്‍ ബിജെപി നിയമം വരെ പാസാക്കി. ഇത് പിന്നീട് ഹൈക്കോടതി റദാക്കി. ഹരിയാനയിലും അധികാരത്തിലെത്തിയുടന്‍ വിവിധ എം എല്‍ എമാരെ ബിജെപി പാര്‍ലമെന്ററി സെക്രട്ടറിമാരാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ കെ ജ്യോതി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തിരുന്നു രാഷ്ട്രിയം കളിക്കുകയാണന്ന് ആരോപണം ശക്തമാക്കുന്നതാണ് എ എ പി എം എല്‍ എ മാര്‍ക്കെതിരായ നടപടി.

ദില്ലിയെന്ന് കേന്ദ്ര ഭരണപ്രദേശത്തെ കൂടാതെ രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളില്‍ എം എല്‍ എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരാക്കി നിയോഗിച്ചിട്ടുണ്ട്. ഇവിടങ്ങളിലൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് വരെ ഒരു നടപടിയും കൈകൊണ്ടിട്ടില്ല.

ഭരണത്തിലെത്തിയുടന്‍ ബിജെപിയുടെ വസുന്ധര രാജെ സര്‍ക്കാര്‍ രാജസ്ഥാനില്‍ 10 പേരെ പാര്‍ലമെന്ററി സെക്രട്ടറിമാരാക്കി. ഇവര്‍ക്ക് സഹമന്ത്രി സ്ഥാനവും നല്‍കി. നിയമപരിരക്ഷ നല്‍കാന്‍ നിയമം പാസാക്കിയെങ്കിലും പിന്നീട് ഹൈക്കോടതി റദാക്കി. പക്ഷെ ഇത് വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ നടപടികളൊന്നും കൈകൊണ്ടില്ല. ഹരിയാനയിലെ ബിജെപി സര്‍ക്കാരും ഇതേ മാതൃകയില്‍ നിയമിച്ചത് നാലു പേരെ.

വടക് കിഴക്കല്‍ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളെല്ലാം പാര്‍ലമെന്ററി സെക്രട്ടറിമാരെ നിയമിച്ചിട്ടുണ്ട്. ആംആദ്മി എം എല്‍ എമാര്‍ക്കെതിരെ ഇരട്ടപദവി പരാതിയുമായി കോടതിയെ സമീപിച്ച കോണ്‍ഗ്രസും നിയമിച്ചിട്ടുണ്ട് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എം.എല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിയമാരായി.

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 11 എം എല്‍ എമാരെ മന്ത്രിമാരെ സഹായിക്കാനെന്ന് പേരിലാണ് പാര്‍ലമെന്ററി സെക്രട്ടറിമാരാക്കിയത്. വിഷയത്തില്‍ കേജരിവാളിനെ പിന്തുണയ്ക്കുന്ന മമ്മതാ ബാനര്‍ജി 24 പാര്‍ലമെന്ററി സെക്രട്ടറിമാരെയാണ് പശ്ചിമ ബംഗാളില്‍ നിയമിച്ചത്.

ഇക്കാര്യത്തിലെല്ലാം മൗനം പാലിക്കുന്ന കമ്മീഷനാണ് ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയത്. എന്‍.ഡി.എയെ പാര്‍ലമെന്റില്‍ പിണക്കാത്ത ഒഡീഷയിലെ നവീന്‍ പട്നായിക്കിന്റെ ബിജു ജനദാള്‍ സര്‍ക്കാരും തെലങ്കാനിലെ ചന്ദ്രശേഖര റാവുവിന്റെ തെലുങ്കുദേശവും പാര്‍ലമെന്റി സെക്രട്ടറിമാരെ നിയോഗിച്ചവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News