മാതൃകയായി സിപിഐഎം; എറണാകുളം സമ്മേളന നഗരി പ്രവര്‍ത്തകര്‍ തന്നെ ശുചിയാക്കി

സിപിഐഎം എറണാകുളം ജില്ലാ സമ്മേളന നഗരിയായിരുന്ന മറൈന്‍ ഡ്രൈവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ശുചിയാക്കി മാതൃകയായി.

ജില്ലാ സെക്രട്ടറി പി രാജീവിന്റെ നേതൃത്വത്തിലായിരുന്നു മറൈന്‍ഡ്രൈവും പരിസര പ്രദേശങ്ങളും വൃത്തിയാക്കിയത്. സമാപന സമ്മേളനത്തിനിടെ നഗരത്തില്‍ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 15 മുതല്‍ 18 വരെ നടന്ന ജില്ലാ സമ്മേളനത്തിന്റെ ആവേശോജ്ജ്വലമായ സമാപനവും കൊടിമര, പതാക ജാഥകളുടെ സമന്വയവും നടന്ന എറണാകുളം മറൈന്‍ഡ്രൈവ് മൈതാനമാണ് ജില്ലാ സെക്രട്ടറി പി രാജീവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ വൃത്തിയാക്കിയത്.

കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുളള മറൈന്‍ ഡ്രൈവില്‍ ദിനംപ്രതി നിരവധി പരിപാടികളാണ് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നടത്താറുളളത്. എന്നാല്‍ പരിപാടി കഴിഞ്ഞാല്‍ മാലിന്യക്കൂമ്പാരങ്ങള്‍ കുന്നുകൂടി വൃത്തിഹീനമാകുകയാണ് പതിവ്. തങ്ങളുടെ ശുചീകരണ പ്രവര്‍ത്തിയിലൂടെ എല്ലാവരും ഈ മാതൃക പിന്തുടരണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു.

സമാപന സമ്മേളനത്തിനിടെ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന്റെ ഭാഗമായാണ് റെഡ് വോളണ്ടിയര്‍ മാര്‍ച്ച് ഉപേക്ഷിച്ചതും റാലിയുടെ നീളം കുറച്ചതും. മറിച്ചുളള വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News