രോഗാതുരതമായ മനസുകള്‍ക്ക് ആശ്വാസമേകി കുഴല്‍മന്ദം രാമകൃഷ്ണന്റെ മൃദംഗവാദനം

രോഗാതുരതമായ മനസ്സുകള്‍ക്കും ശരീരത്തിനും ആശ്വാസമേകി കുഴല്‍മന്ദം രാമകൃഷ്ണന്റെ മൃദംഗവാദനം. കുഴല്‍മന്ദത്ത് സംഘടിപ്പിച്ച പാലിയേറ്റീവ് കെയര്‍ കുടുംബ സംഗമത്തിലാണ് കുഴല്‍മന്ദം രാമകൃഷ്ണന്‍ മൃദംഗത്തില്‍ താളവിസ്മയം തീര്‍ത്തത്.

കുഴല്‍മന്ദം രാമകൃഷ്ണന്റെ മനസ്സിനൊപ്പം വിരലുകള്‍ മൃദംഗത്തില്‍ സാന്ത്വനത്തിന്റെ താളം തീര്‍ത്തു. ആ താളത്തിനൊപ്പം സഹോദരി രാധികാ പരമേശ്വരന്‍ വയലിന്‍ മീട്ടി. ചുറ്റുമുള്ള രോഗാതുരമായ മനസ്സുകളിലേക്ക് പ്രതീക്ഷയുടെ മഴ പോലെ ഏറിയും കുറഞ്ഞും ഫ്യൂഷന്‍ പെയ്തിറങ്ങി.

കുഴല്‍നന്ദം ഗ്രാമപഞ്ചായത്തും സാമൂഹ്യ ആരോഗ്യ കേന്ദ്രവും കലയിലൂടെ സാന്ത്വന പരിചരണം എന്ന ആശയവുമായെത്തിയപ്പോള്‍ കുഴല്‍ന്ദം രാമകൃഷ്ണന്‍ അവരോടൊപ്പം കൈകോര്‍ക്കുകയായിരുന്നു. 67 കുടുംബങ്ങളാണ് സാന്ത്വന പരിചരണ കുടുംബ സംഗത്തില്‍ പങ്കെടുത്തത്.

കുഴല്‍മന്ദം രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ഓഫ് മ്യൂസിക്‌സിലെ കുട്ടികളുടെ നൃത്ത സംഗീത പരിപാടിയും കുടുംബസംഗമത്തില്‍ അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News