യുഡിഎഫിലേക്ക് ഇല്ലെന്ന് കെഎം മാണി; കാനം സിപിഐയുടെ മാനം കളഞ്ഞ് കുളിക്കരുതെന്നും മാണി

കോട്ടയം: ഒരു മുന്നണിയിലേക്കുമുള്ള പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് കെഎം മാണി.

കേരളാ കോണ്‍ഗ്രസിന് ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ലെന്നും യുഡിഎഫിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കാനം സിപിഐയുടെ മാനം കളഞ്ഞ് കുളിക്കരുതെന്നും ഒറ്റയ്ക്ക് നിന്നാല്‍ സിപിഐക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും മാണി പറഞ്ഞു. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. അവരാണ് കേരള കോണ്‍ഗ്രസ് വെന്റിലേറ്ററില്‍ കിടക്കുന്നു എന്നാക്ഷേപിക്കുന്നതെന്നും മാണി പറഞ്ഞു.

മുന്നണി പ്രവേശനവും ബാര്‍ കോഴയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News