മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് നായകനാകുന്ന ‘ആദി’യുടെ പുതിയ ടീസര്‍ എത്തി. പ്രണവിന്റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്‍റെ സവിശേഷത. ടീസര്‍ ഇതിനകം വൈറലായിട്ടുണ്ട്.
ആദിത്യ എന്ന കഥാപാത്രമായാണ് പ്രണവ് എത്തുന്നത്. ചിത്രം ജനുവരി 26ന് റിലീസ് ചെയ്യും. ജിത്തു ജോസഫിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ആദി.
ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here