ഇന്ത്യന്‍ കായികലോകത്തിന് അഭിമാനനേട്ടം; പാക്കിസ്ഥാനെ തകര്‍ത്ത് കാ‍ഴ്ചശേഷിയില്ലാത്തവരുടെ ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടു; ആഘോഷിക്കാം

ഇന്ത്യന്‍ കായിക മേഖലയ്ക്ക് ചരിത്ര നേട്ടം. കാ‍ഴ്ച ശേഷിയില്ലാത്തവരുടെ ലോകകപ്പില്‍ ഇന്ത്യന്‍ സംഘം വെന്നികൊടി പാറിച്ചു.

ഏകദിന ലോകകപ്പിലാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ കാ‍ഴ്ചയില്ലാത്തവരുടെ ലോകകപ്പ് സ്വന്തമാക്കുന്നത്. ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്താണ് ഇന്ത്യ ലോകകപ്പ് വിജയമാഘോഷിച്ചത്.

രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 308 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

93 റണ്‍സ് നേടിയ സുനില്‍ രമേശിന്‍റെ മികവിലാണ് ടീം ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. നായകന്‍ അജയ് റെഡ്ഡിഅര്‍ധസെഞ്ചുറി നേടി ബാറ്റിംഗില്‍ മികവ് കാട്ടി. ഇത് അഞ്ചാം തവണയാണ് ഇന്ത്യ കിരീടം നേടുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനായി ബദര്‍ മുനീര്‍, റിയാസത് ഖാന്‍, ക്യാപ്റ്റന്‍ നിസാര്‍അലി എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ബദര്‍ മുനീര്‍ 57 റണ്‍സടിച്ചപ്പോള്‍ റിയാസത് ഖാന്‍ 48ഉം നിസാര്‍ അലി 47ഉം റണ്‍സ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News