നിയമസഭാ ബജറ്റ് സമ്മേളനം നാളെ മുതല്‍

തിരുവനന്തപുരം: 14-ാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന് നാളെ തുടക്കം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണമാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. സമീപകാല രാഷ്ട്രീയ വിവാദങ്ങള്‍ സഭയില്‍ ചൂടേറിയ ചര്‍ച്ചയാവും.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് 14-ാം നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന് നാളെ തുടക്കം കുറിക്കപ്പെടുന്നത്. ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രനും, മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് സഭ രണ്ടാം ദിനം പിരിയും.

കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്ന ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ബില്‍ ഫെബ്രുവരി 24ന് എസി മൊയ്തീന്‍ അവതരിപ്പിക്കും.

25ന് നന്ദി പ്രമേയത്തോടെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. എകെജിയെ ആക്ഷേപിച്ച പട്ടാമ്പി എംഎല്‍എ വിടി ബലറാമിനെതിരെയുളള പരാതിയും സര്‍ക്കാരിന്റെ പുതിയ ജനക്ഷേമ പരിപാടികളും ഭരണപക്ഷം ആയുധമാക്കും. KSRTC പെന്‍ഷന്‍ മുടങ്ങിയതും, ദുരിതനിവാരണ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് ആകാശ യാത്രനടത്തിയതും ചൂണ്ടികാട്ടി പ്രതിപക്ഷം ഇതിനെ ചെറുക്കും.

ഫെബ്രുവരി രണ്ടിനാണ് പിണറായി മന്ത്രിസഭയുടെ സബൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുക. ക്ഷേമ പദ്ധതികള്‍ക്കും വികസനത്തിനും ഊന്നല്‍ നല്‍കുന്നതും ഓഖി ദുരിത ബാധിതര്‍ക്കും പ്രത്യേക പരിഗണനയും നല്‍കുന്നതാണ് ബജറ്റ് എന്നാണ് സൂചന. ഫെബ്രുവരി 7ന് പിരിയുന്ന വരെ സഭ അവസാന വാരത്തോടെ ബജറ്റ് പാസാക്കുന്നതിനായി വീണ്ടും സമ്മേളിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News