സിപിഐഎം സംസ്ഥാനസമ്മേളനം; ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു; ഇനി എല്ലാ വിവരങ്ങളും ഈ പേജിലൂടെ

തൃശൂര്‍: സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിനായുള്ള ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു.

സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനാണ് പേജ് സമര്‍പ്പിച്ചത്. സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ പൊതു പരിപാടികളുടെയും തത്സമയ സംപ്രേഷണവും ഒരുക്കുന്നുണ്ട്.

ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ പരിപാടികള്‍ നവ മാധ്യമങ്ങളിലൂടെയാക്കാനാണ് തീരുമാനം. യുവാക്കളിലേക്ക് വിവരങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫേസ്ബുക്ക് പ്രചരണത്തിനും തുടക്കമിട്ടു.

സമ്മേളനത്തിനായി ഒരുക്കിയ സിപിഐഎം കേരള സംസ്ഥാന സമ്മേളനം എന്ന പേജിലൂടെയാണ് ഇനി വാര്‍ത്തകളെത്തുക. എം.ജി റോഡിലെ സ്വാഗത സംഘം ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ പേജില്‍ ആദ്യ പോസ്റ്റ് നടത്തി. സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും തത്സമയം ഫേസ്ബുക്ക് പേജില്‍ എത്തും.

സമ്മേളനത്തിനായി പ്രത്യേക വെബ് സൈറ്റും അടുത്ത ദിവസ്സം സജ്ജമാവും. പൂര്‍ണമായും ഹരിത നയം പാലിച്ചും ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുമാണ് സമ്മേളനം നടക്കുക.

പേജ് ലെെക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News