ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: കുറ്റം സിപിഐഎമ്മിന്റെ തലയിലിടാനാണ് കൊലപ്പെടുത്താനായി ശ്യാംപ്രസാദിനെ തെരഞ്ഞെടുത്തതെന്ന് പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍.

സിപിഐഎം പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പിലെ ഓണിയന്‍ പ്രേമനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് ശ്യാംപ്രസാദ്. അതിനാലാണ് ദിവസങ്ങള്‍ കാത്തിരുന്ന് ഇയാളെത്തന്നെ പിടികൂടിയതെന്ന് ഒന്നാംപ്രതി മുഹമ്മദ് ഷഹീം പൊലീസ് ചോദ്യംചെയ്യലില്‍ പറഞ്ഞു.

ശ്യാംപ്രസാദിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പിടിയിലായ നാലുപേരും സമ്മതിച്ചു.

എസ്ഡിപിഐ പ്രവര്‍ത്തകന്‍ അയൂബിനെ ആര്‍എസ്എസ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമായാണ് കൃത്യം നടത്തിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഈ മാസം 11നാണ് അയൂബിനെ വെട്ടിയത്. ഇപ്പോഴും കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലാണ് ഇയാള്‍.

ശ്യാംപ്രസാദിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം പറഞ്ഞു. പ്രതികള്‍ നാലുപേരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്.

കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും സഞ്ചരിച്ച വാഹനവുമുള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയില്‍ സുരക്ഷയ്ക്കായി രണ്ടു കമ്പനി സായുധസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News