സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഖഗേന്‍ ദാസ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെത്തുടര്‍ന്ന്

സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും ത്രിപുരയില്‍ നിന്നുള്ള മുന്‍ എം.പിയുമായ ഖഗേന്‍ ദാസ് അന്തരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 3.30ന് കല്‍ക്കത്തയിലെ ത്രിപുര ഭവനില്‍ വച്ചായിരുന്നു അന്ത്യം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അഗങ്ങളും കേന്ദ്ര കമ്മിറ്റിയംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു.

ത്രിപുരയിലെ മുന്‍ ഇടത് മുന്നണി കണ്‍വീനറും മുന്‍ സംസ്ഥാന മന്ത്രിയുമായിരുന്നു ഖഗേന്‍ ദാസ്. കല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദേഹം.

പുലര്‍ച്ചയോടെ ഹൃദയാഘാതം ഉണ്ടാവുകയും താമസിച്ചിരുന്ന ത്രിപുര ഭവനില്‍ വച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു. മരണത്തെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയോഗം അല്‍പ സമയം നിറുത്തി വച്ചു. യോഗം നടക്കുന്ന ഹാളിലെത്തിച്ച മൃതദേഹത്തില്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു.

ത്രിപുരയില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തും. വെസ്റ്റ് ത്രിപുരയില്‍ നിന്നും ലോക്‌സഭാ അംഗമായി വിജയിച്ചിട്ടുള്ള ഖേഗന്‍ ദാസിന് 80 വയസായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News