പുതുക്കിയ അവെഞ്ചറുമായി ബജാജ്; ഇത് പൊളിക്കും

വിപണിയില്‍ തരംഗമുണ്ടാക്കാന്‍ പുതുക്കിയ അവെഞ്ചറുമായി ബജാജ്. അവഞ്ചര്‍ സ്ട്രീറ്റ് 150, ക്രൂയിസ്, സ്ട്രീറ്റ് 220 എന്നീ പതിപ്പുകളെയാണ് ബജാജ് ഇന്ത്യയില്‍ പുതുതായി അവതരിപ്പിച്ചത്. 2018 അവഞ്ചര്‍ സ്ട്രീറ്റ് 150 യുടെ എക്‌സ്‌ഷോറൂം വില 81,459 രൂപയാണ്. എന്നാല്‍ ക്രൂയിസിന് ഇതിലും കൂടുതലാണ് വില. 93,466 രൂപ.

ക്രൂയിസര്‍ ശ്രേണിയില്‍ പോര് മുറുകിയ പശ്ചാത്തലത്തില്‍ കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ക്കൊപ്പം പുത്തന്‍ ഫീച്ചറുകളും 2018 അവഞ്ചറുകളില്‍ ഒരുങ്ങിയിട്ടുണ്ട്.

പരിഷ്‌കരിച്ച ഹെഡ്‌ലാമ്പാണ് മാറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പുത്തന്‍ ക്ലാസിക് ഹെഡ്‌ലാമ്പാണ് 2018 അവഞ്ചര്‍ 220 ക്രൂയിസിന്റെ ഹൈലൈറ്റ്. 18.7 bhp കരുത്തും 17.5 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. 14.34 യവു കരുത്തും 12.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന 150 സിസി എയര്‍കൂള്‍ഡ് എഞ്ചിനാണ് അവഞ്ചര്‍ സ്ട്രീറ്റ് 150.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News