നാളെ വിവാഹിതയാകുന്ന നടി ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.
‘ഞാന്‍ നിങ്ങളുടെ ആരാധികയാണ്. ധീരയായ പോരാളിയാണ് നിങ്ങള്‍. ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും സൗഭാഗ്യങ്ങളും ഒപ്പമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.’-പ്രിയങ്ക പറയുന്നു.
കര്‍ണാടക സ്വദേശിയായ സിനിമാ നിര്‍മ്മാതാവ് നവീന്‍ ആണ് വരന്.
തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് രാവിലെ ഒന്‍പത് മണിക്കാണ് താലികെട്ട്. 10.30ന് ജവഹര്‍ലാല്‍ കണ്വെന്ഷന് സെന്ററില്‍ വിവാഹ ചടങ്ങ് നടക്കും. വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണമുള്ളൂ.
വൈകുന്നേരം ആറ് മണിക്ക് ലുലു കണ്വെന്ഷന് സെന്ററില്‍ സിനിമാ സാംസ്കാരിക മേഖലയിലുള്ളവര്‍ക്ക് ആയി വിരുന്ന് സല്‍ക്കാരം ഉണ്ടാകും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here