മലയാള സിനിമയ്ക്ക് അഭിമാനനിമിഷം; യുഎഇയില്‍ മാസ്റ്റര്‍പീസ് രണ്ടാമത്

യുഎഇ ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി മെഗാ സ്റ്റാര്‍ മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ്.

ഒരാഴ്ചയില്‍ 4.41 ലക്ഷം ഡോളര്‍ അഥവാ 2.81 കോടി രൂപ യുഎഇയില്‍ നിന്ന് മാത്രം നേടിയാണ് മാസ്റ്റര്‍പീസ് ചരിത്രം സൃഷ്ടിച്ചത്. സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹേ മാത്രമാണ് യുഎഇ കളക്ഷനില്‍ മാസ്റ്റര്‍ പീസിന് മുന്നിലുള്ളത്.

മൂന്നാഴ്ചയില്‍ 29.13 കോടി രൂപയാണ് ചിത്രം നേടിയത്. മൂന്നാഴ്ച കൊണ്ട് 2.40 കോടി കളക്ഷന്‍ നേടിയ തമിഴ് ചിത്രം വേലൈക്കാരന്‍ ആണ് മൂന്നാമത്.


22 വര്‍ഷത്തിന് ശേഷമുളള മമ്മൂട്ടിയുടെ മുഴുനീള അധ്യാപക വേഷമാണ് ചിത്രത്തിലേത്. വെറും അധ്യാപകനെന്ന് പറഞ്ഞാല്‍ പോരാ കുഴപ്പക്കാരായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് വരുന്ന, അതിലും കുഴപ്പക്കാരനായ പ്രൊഫസര്‍. അതാണ് മമ്മൂക്കയുടെ മാസ്റ്റര്‍പീസ്.

പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവാണ്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദ് വടകരയാണ് 15 കോടി മുതല്‍ മുടക്കില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കസബയിലൂടെ മലയാളത്തിലെത്തിയ നടി വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ്, മുകേഷ്, പാഷാണം ഷാജി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News