സ്ത്രീയെ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല: ദില്ലി കോടതി

ദില്ലി: സ്ത്രീയെ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ദില്ലി
കോടതി. സ്ത്രീകള്‍ക്ക് എതിരെ നിരന്തരം നടക്കുന്ന ലൈംഗീക അതിക്രമം ദൗര്‍ഭാഗ്യകരമാണെന്നും കോടതി വ്യക്തമാക്കി.

സ്ത്രീയുടെ ശരീരത്തിന്റെ മുഴവന്‍ അവകാശവും അവള്‍ക്ക് മാത്രമാണ്. അതുകൊണ്ടുതന്നെ അവളുടെ അനുവാദ മില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ മറ്റാര്‍ക്കും അവകാശമില്ല. എന്നാല്‍ സ്ത്രീയുടെ സ്വകാര്യതയ്ക്കുള്ള അവകാശം പുരുഷന്‍ അംഗീകരിച്ചു കൊടുക്കിന്നില്ല.പകരം പീഡനത്തിനിരയാക്കി കൊണ്ടിരിക്കുകയാണെന്നും കോടതി സൂചിപ്പിച്ചു.

ഒമ്പതു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സീമ മൈയ്‌നിയാണ് പരാമര്‍ശം നടത്തിയത്.

കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷയും, 10,000 രൂപ പിഴയും അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഇതില്‍ 5,000 രൂപ പെണ്‍കുട്ടിക്ക് നല്‍കാനുംകോടതി നിര്‍ദ്ദേശിച്ചു. ദില്ലി ലീഗല്‍ സര്‍വീസ് അതോറിറ്റി പെണ്‍കുട്ടിക്ക് 50,000 രപ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News