ലോട്ടറി എടുത്താല്‍ അടിക്കുന്നില്ല; മോഷ്ടിച്ചാല്‍ അടിക്കുമെന്ന് പ്രതീക്ഷ; കൊച്ചിയില്‍ പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തല്‍

ലോട്ടറി വില്‍പ്പനക്കാരെ ആക്രമിച്ച് ലോട്ടറി ടിക്കറ്റുകള്‍ കവര്‍ച്ച നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി തോപ്പുംപടി സ്വദേശി ജോണ്‍സണ്‍ ഫെര്‍ണാണ്ടസിനെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കവര്‍ച്ച നടത്താനുണ്ടായ കാരണം വിചിത്രമാണ്. സാധാരണ നിലയില്‍ ലോട്ടറി എടുത്താല്‍ അടിക്കുന്നില്ല. മോഷ്ടിച്ചാല്‍ അടിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടാണ് ഇങ്ങനെയൊരു രീതി തെരഞ്ഞെടുത്തതെന്നാണ് ജോണ്‍സണ്‍ പൊലീസിനോട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസമാണ് വൈറ്റില പൊന്നുരുന്നി മേല്‍പ്പാലത്തിനു താഴെ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന വയനാട് സ്വദേശി ജോസഫിനെ ഇയാള്‍ ആക്രമിച്ചത്. ലോട്ടറി വാങ്ങാനെന്ന വ്യാജേന ജോസഫിനു സമീപമെത്തിയ ജോണ്‍സണ്‍ ടിക്കറ്റ് എടുത്ത ശേഷം ബൈക്കില്‍ കടന്നുകളയാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച ജോസഫിനെ ആക്രമിച്ച് 24 ടിക്കറ്റുകളുമായി ജോണ്‍ണ്‍ കടന്നുകളയുകയായിരുന്നു.

ജോസഫിന്റെ പരാതിയില്‍ കേസെടുത്ത കടവന്ത്ര പോലീസ് ജോണ്‍സനെ അറസ്റ്റ്  ചെയ്യുകയായിരുന്നു. മുന്‍പും പലരെയും ഇത്തരത്തില്‍ ആക്രമിച്ച് ടിക്കറ്റ് കവര്‍ച്ച ചെയ്തതായി ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് വ്യക്തമായി.

ഒറീസ്സ സ്വദേശിയില്‍ നിന്ന് 44 ടിക്കറ്റുകളും മറ്റ് രണ്ടുപേരില്‍ നിന്നായി 35 ടിക്കറ്റുകളുമാണ് ജോണ്‍സണ്‍ മോഷ്ടിച്ചത്.സംഭവസ്ഥലത്തെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് ബൈക്കില്‍ പോവുകയായിരുന്ന പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. SI എസ് വിജയശങ്കറുടെ നേതൃത്വത്തിലുള്ള സംഘമാണ് ജോണ്‍സണെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News