ദില്ലി: 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം അംഗീകാരം നല്‍കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗത്തിലാണ് പ്രമേയത്തിന് അംഗീകാരം നല്‍കിയത്.
ചര്‍ച്ചകള്‍ക്കുശേഷം വോട്ടെടുപ്പോടെയാണ് പ്രമേയം അംഗീകരിച്ചതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്നും യെച്ചൂരി വ്യക്തമാക്കി.
പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ രേഖ ഭേദഗതിയോടെയാണ് അംഗീകരിച്ചത്. ഇനി പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പാര്‍ട്ടിയിലുടനീളം ചര്‍ച്ച ചെയ്യും. ആര്‍ക്കും ഭേദഗതി അവതരിപ്പിക്കാം. പ്രമേയം സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളും. കോണ്‍ഗ്രസുമായി ഒരു ധാരണയും സഖ്യവും ഉണ്ടാവില്ലെന്നും അംഗീകരിച്ച കരട് പ്രമേയം വ്യക്തമാക്കുന്നതായി യെച്ചൂരി പറഞ്ഞു.
അടുത്ത മൂന്നുവര്‍ഷത്തെക്കുള്ള രാഷ്ട്രീയ നിലപാടിനുള്ള കരടാണ് അംഗീകരിച്ചിരിക്കുന്നത്. കരട് അടുത്ത മാസം വിതരണം ചെയ്യും. തുടര്‍ന്ന് രണ്ടുമാസം പാര്‍ട്ടിയില്‍ ഉടനീളം ചര്‍ച്ച ചെയ്യും
താന്‍ രാജി സന്നദ്ധത അറിയിച്ചു എന്ന പ്രചാരണത്തോടും യെച്ചൂരി പ്രതികരിച്ചു.’പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. ഞാന്‍ തുടരണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്’-യെച്ചൂരി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.