രാഷട്രീയ കൊലപാതകങ്ങളില്‍ ബിജെപിക്കും പങ്ക്; കേരള ഗവര്‍ണര്‍ ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോരെന്ന് ഗുലാം നബി ആസാദ്

കേരള ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ ഗുലാം നബി ആസാദ് രംഗത്ത്. “അക്രമ രാഷ്ട്രീയത്തില്‍ ഗവര്‍ണര്‍ ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോര. ബിജെപിക്കും പങ്കുണ്ട്. ന്യൂട്ടന്റെ മൂന്നാം ചലന നിയമം പോലെയാണ് അക്രമ രാഷ്ട്രീയമെന്നും” ഗുലാം നബി ആസാദ്.

അക്രമ രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തം സി പി ഐ എമ്മിന് മേല്‍ ചാര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ രാഷട്രീയ കൊലപാതകങ്ങളില്‍ ബി.ജെ.പിക്കും പങ്കുണ്ടെന്നും
അദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.

കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ ആക്രമണത്തെ ഗവര്‍ണര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. സമാധാനം ഉറപ്പുവരുത്താന്‍ രാഷട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തണം. അണികളെ സമാധാനത്തിന്റെ പാതയില്‍ കൊണ്ടുവരാനുള്ള ഉത്തരവാദിത്വം നേതാക്കള്‍ ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News