ഇനി കേരളത്തിന്റെ മരുന്നുകള്‍ ലോകത്തെ ചികിത്സിക്കും; ലോകാരോഗ്യസംഘടനയുടെ അംഗീകാരത്തിന് അര്‍ഹത നേടി കേരള സ്റ്റേറ്റ്‌ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്

കേരള സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം.

കെ എസ് ഡി പി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ഗുണമേന്‍മയോടൊപ്പം സുരക്ഷ, കാര്യക്ഷമത എന്നിവയില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതിനാണ് അംഗീകാരം ലഭിച്ചത്. ഇതോടുകൂടി ഈ മരുന്നുകള്‍ ലോകവിപണിയില്‍ യഥേഷ്ടം വില്‍പ്പന നടത്താന്‍ കഴിയും.

നിലവില്‍ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് ആവശ്യമായ മരുന്നുകളും ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്കുള്ള വിവിധ മരുന്നുകളും, ജന ഔഷധിക്ക് ആവശ്യമായ മരുന്നുകളുമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

യു ഡി എഫ് ഭരണകാലത്ത് ഉപേക്ഷിക്കപ്പെട്ടിരുന്ന പൊതുമേഖലാ ഔഷധ നിര്‍മ്മാണ കമ്പനിക്ക് 32 കോടിയോളം രൂപ എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here