തന്റെ മക്കള്‍ക്ക് 24 വയസ്സ് പ്രായം ഉണ്ട് ; വാക്‌സിനേഷന്‍ എടുക്കേണ്ട പ്രായത്തിലുളള കുട്ടികള്‍ തനിക്കില്ല; വിശദീകരണവുമായി ആരിഫ് എം എല്‍ എ

റൂബല്ല വാകിസിനേഷന്‍ സംബന്ധിച്ച തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടെന്ന് എ എം ആരിഫ് എം എല്‍ എ .

തന്റെ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുത്തിട്ടില്ലെന്ന് പറഞ്ഞത് സത്യമാണ് ഹോമിയോ ഡോക്ടറായ തന്റെ ഭാര്യയുടെ തീരുമാനപ്രകാരമാണ് വാക്‌സിനേഷന്‍ കൊടുക്കാതിരുന്നത്.

അതില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ചൂണ്ടികാണിക്കുകയാണ് ചെയ്തത് എന്നാല്‍ റൂബല്ല വാക്‌സിനേഷന്‍ വന്നപ്പോള്‍ അത് വിജയിപ്പിക്കാന്‍ മുന്നില്‍ നിന്നയാളാണ് താന്‍.  ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അപകീര്‍ത്തികരമെന്ന് എ എം ആരിഫ് എം എല്‍ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News