ഈ സര്‍വ സാധാരണ പ്രേമലേഖനം വായിച്ചശേഷം ഒരു മറുപടി അയക്കുക; തട്ടത്തെ പ്രണയിച്ചു തുടങ്ങിയ പയ്യന്നൂര്‍ കോളേജിന്റെ ദൃശ്യഭംഗിയില്‍ നീയാനന്ദം

മാംസബദ്ധമായ പ്രണയത്തിലേക്ക് മാറികൊണ്ടിരിക്കുന്ന അവസ്ഥയില്‍ നിന്ന് പ്രണയത്തിന്റെ വ്യത്യസ്തമായ ഒരു പുനരാവിഷ്‌കാരമാണ് നീയാനന്ദം. മണ്‍ മറഞ്ഞു പോകുന്ന പ്രണയത്തെ ഒപ്പിയെടുക്കുകയാണ് ഈ ആല്‍ബത്തിലൂടെ.

പ്രേമലേഖനങ്ങളിലൂടെ പ്രണയിച്ച ഒരു കാലത്തില്‍ നിന്നും മാറിപ്പോയ സമൂഹത്തിനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ പ്രണയകാവ്യം. ശരീരം ശരീരത്തെ പ്രണയിക്കുന്നതില്‍ നിന്നും മനസ്സും മനസ്സും തമ്മിലുള്ള പ്രണയത്തെ മനോഹരമായി ദൃശ്യവല്‍ക്കരിക്കുകയാണ്.

തട്ടത്തെ പ്രണയിച്ചു തുടങ്ങിയ പയ്യന്നൂര്‍ കോളേജിന്റെ ദൃശ്യഭംഗിയിലാണ് ഈ ആല്‍ബം ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. കോളേജിന്റെ വരാന്തകളിലൂടെയും ക്ലാസ്സ് മുറികളിലൂടെയുമൊക്കെ നടന്നു നീങ്ങുന്ന ആവിഷ്‌കാരമാണീ പ്രണയശില്പം.

നിപിന്‍ നാരായണന്‍ സംവിധാനം ചെയ്ത ആല്‍ബത്തിന്റെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആസാദ് റോഷനാണ്. ഇരുവരും പയ്യന്നൂര്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.പയ്യന്നുര്‍ കോളേജ് വിദ്യാര്‍ത്ഥി ഷിജിന്‍ പിജെയാണ് നിയാന്ദത്തിന് ഗാനരചനയും ഈണവും പകര്‍ന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel