രാത്രിമഴയുടെ കൂട്ടുകാരിക്ക് ആശംസകളുമായി സാംസ്‌കാരിക ലോകം

മലയാളത്തിന്റെ പ്രീയപ്പെട്ട കവയത്രി സുഗതകുമാരിക്ക് ഇന്ന് എമ്പത്തി നാലാം പിറന്നാള്‍. പ്രായം ശരീരത്തെ കീഴ്‌പെടുത്തുന്നുണ്ടെങ്കിലും സമൂഹത്തിന് വേണ്ടി സമരം ചെയ്യാന്‍ താന്‍ ഉണ്ടാകുമെന്ന് സുഗതകുമാരി ടീച്ചര്‍. ആഘോഷങ്ങള്‍ ഒന്നുമില്ലാത്ത കവയത്രിയുടെ പിറന്നാളിന് ആശംസകളുമായി സാംസ്‌കാരിക ലോകം.

രാത്രി മഴയില്‍ അമ്പലമണി മുഴക്കി പാതിരാപൂക്കളായി മുത്തുചിപ്പിതേടിയെത്തിയ പാവം മാനവ ഹൃദയം ഇതായിരുന്നു മലയാളികള്‍ക്ക് തങ്ങളുടെ പ്രീയപ്പെട്ട സുഗതകുമാരി ടീച്ചര്‍.

84ന്റെ മാധുര്യം നോഞ്ചോട് ചേര്‍ക്കുമ്പോള്‍ രാത്രിമഴയുടെ കൂട്ടുകാരിക്ക് കഴിഞ്ഞ കാലത്തിലെ സമരമുഖങ്ങളിലെ ഓര്‍മ്മകളെയും കൂടാതെ സമരപോരാട്ടങ്ങള്‍ക്ക് വാളും പരിചയുമായി തനിക്കൊപ്പം നിന്ന കവിതകളെയും ഒപ്പം കൂട്ടാനാണിഷ്ടം.

ആഘോഷങ്ങള്‍ ഒന്നുമില്ലാതെ ജീവിതത്തില്‍ കഴിഞ്ഞുപോയ 83 വര്‍ഷങ്ങള്‍. അതുപോലെ തന്നെയാണ് ഇത്തവണത്തെ പിറന്നാളും പതിവ് പോലെ അഭയയിലെ അന്തേവാസികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം

പ്രായം ശരീരത്തെ കീഴ്‌പെടുത്തുമ്പോള്‍ ഒന്നുമാത്രം ടീച്ചര്‍ക്ക് ഉറപ്പുണ്ട് .ഇനിയുള്ള ജീവിത സമരങ്ങളിലും താന്‍ സാധാരണക്കാര്‍ക്കൊപ്പമുണ്ടാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News