കേന്ദ്ര-സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് മലബാര്‍

ലോക കേരള സഭയില്‍ ഉയര്‍ന്നു വന്ന ആശയങ്ങള്‍ യാഥാര്‍ത്ഥ്യാമായാല്‍ പ്രവാസികള്‍ കൂടുതലുളള മലബാറിന് നേട്ടമാകുമെന്ന് വിലയിരുത്തല്‍. റെയില്‍വെ ദേശീയപാത വികസനമാണ് പ്രധാനമായും കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

മലബാറില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായുളള നിരവധി പദ്ധതികള്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഇത്തവണ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ വരുന്നത്. കാര്‍ഷിക മേഖലയില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്. ആദിവാസി തോട്ടം മേഖലയും പ്രതിക്ഷയിലാണ്.

കോഴിക്കോട് ലൈറ്റ് മെട്രോ, പൂഴിത്തോട് നിന്നുളള വയനാട് ബദല്‍ റോഡ് എന്നിവ യാഥാര്‍ത്ഥ്യമാകണം. കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജുകള്‍ക്കായുളള ആവശ്യവും ശക്തം. ലോക കേരള സഭയുടെ പശ്ചാത്തലത്തില്‍ പ്രവാസി ക്ഷേമ പദ്ധതികളും, അവരുടെ നിക്ഷേപം ഉറപ്പുവരുത്താനുളള നടപടികളും സംസ്ഥാന ബജറ്റില്‍ നിന്ന് മലബാര്‍ പ്രതീക്ഷിക്കുന്നു.

പൊന്നാന്നി,ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍, വയനാട് കേന്ദ്രീകരിച്ചുളള ടൂറിസം സാധ്യതകള്‍ എന്നിവ പ്രയോജനപ്പെടുത്താനുളള പദ്ധതികളും പ്രതീക്ഷിക്കുന്നു. വ്യവസായ , പരമ്പരാഗത വ്യവസായ മേഖലകള്‍ ഉണര്‍വിലാണ്.

കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്ന സ്വപ്നം എങ്ങുമെത്താതെ കിടക്കുന്നു. നിലമ്പൂര്‍ നഞ്ചംകോട്, തലശ്ശേരി മൈസൂര്‍ എന്നീ റെയില്‍ പാത യാഥാര്‍ത്ഥ്യമാവാനും കേന്ദ്രം പച്ചക്കൊടി കാണിക്കണം. റെയില്‍വെ അവഗണനക്കെതിരെ മലബാറില്‍ പ്രതിഷേധം ശക്തമാണ്.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും മുടങ്ങിക്കിടക്കുന്ന പ്രധാന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനുമുളള ഇടപെടലുകളാണ് ഇനി ഉണ്ടാവേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News