അഴീക്കോടിന്റെ കോഴിക്കോട്; സുകുമാര്‍ അഴീക്കോടിന്റെ അത്യപൂര്‍വ്വ ഫോട്ടോകളും ദൃശ്യങ്ങളും; കേരളാ എക്‌സ്പ്രസിന്റെ ഓര്‍മ്മപ്പതിപ്പ്

‘എഴുത്തുകാരുടെ പക്ഷിക്കൂട്ടില്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് തന്റെ കോഴിക്കോടന്‍ ജീവിത കാലത്തെ ആത്മകഥാക്കുറിപ്പില്‍ വിശേഷിപ്പിക്കുന്നത്.

അഴീക്കോടിന്റെ ആ കോഴിക്കോടന്‍ കാലത്തെ അടയാളപ്പെടുത്തുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളും ബ്ലാക്ക് ആന്റ് വൈറ്റ് ദൃശ്യങ്ങളും ഉള്‍പ്പെടുന്ന അത്യപൂര്‍വ്വ നിധിശേഖരം തന്നെ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്റെ പക്കലുണ്ട്.

നേരത്തേ വൈക്കം മുഹമ്മദ് ബഷീറിന്റെയും എംടി വാസുദേവന്‍ നായരുടെയും ഫോട്ടോ ആല്‍ബം ഡിസി ബുക്‌സ് മുഖാന്തരം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും സുകുമാര്‍ അഴീക്കോടിന്റെ ഫോട്ടോശേഖരങ്ങള്‍ ഒന്നിച്ച് പുറത്തുവരുന്നത് ഇത് ആദ്യമാണ്.

അധികമാരും പുറത്തുകണ്ടിട്ടില്ലാത്ത അഴീക്കോടിന്റെ ഫോട്ടോകളും ദൃശ്യങ്ങളും കോര്‍ത്തിണക്കി കൈരളി ടിവിയുടെ കേരളാ എക്‌സ്പ്രസില്‍ ബിജു മുത്തത്തി ആവിഷ്‌ക്കരിച്ച ഡോക്യുമെന്ററി അദ്ദേഹത്തിന്റെ ആറാം ചരമവാര്‍ഷിക വേളയിലും കാഴ്ച്ചക്കാര്‍ അന്വേഷിക്കുന്ന എപ്പിസോഡുകളില്‍ ഒന്നാണ്.

കേരളത്തിന്റെ സാംസ്‌ക്കാരിക രാഷ്ട്രീയ ചരിത്രത്തിനൊപ്പം ഒരു ആയുഷ്‌ക്കാലം മുഴുവന്‍ ക്യാമറയും തൂക്കി നടന്ന ഒരു ഫോട്ടോഗ്രാഫറുടെ ജീവിതം കൂടിയാണ് ഈ ഫോട്ടോകള്‍ക്കൊപ്പം ഇവിടെ തെളിഞ്ഞുവരുന്നത്..

കേരളാ എക്‌സ്പ്രസിന്റെ സുകുമാര്‍ അഴീക്കോട് ഓര്‍മ്മപ്പതിപ്പ് ഇവിടെ പൂര്‍ണ്ണമായും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News