ദളിതരെ തെരുവു നായ്ക്കളോടുപമിച്ച് കേന്ദ്രമന്ത്രി; മന്ത്രിയെ തിരുത്താന്‍ ബിജെപി തയ്യാറാവണമെന്ന് പ്രകാശ് രാജ്

ബംഗളൂരു: ദളിതരെ തെരുവു നായ്ക്കളോടുപമിച്ച് കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ.

ശനിയാഴ്ച കര്‍ണാടകയിലെ ബെല്ലാരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ ദളിത് വിഭാഗത്തില്‍പെട്ടവര്‍ ഉപരോധിച്ചിരുന്നു. ഇതിനു പിന്നാലേയാണ് മന്ത്രിയുടെ ഒരു പരാമര്‍ശം. അതേസമയം മന്ത്രിയുടെ വിവാദപരാമര്‍ശത്തെിനെതിരെ പ്രകാശ് രാജ് രംഗത്തെത്തി.

ദളിതരെ തെരുവുനായ്ക്കളോട് ഉപമിച്ച മന്ത്രിയെ പുറത്താക്കാന്‍ ബിജെപി തയ്യാറാവണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. മന്ത്രി നിരന്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നു.

എന്നാല്‍ തിരുത്താന്‍ ബിജെപി തയ്യാറാവുന്നുല്ല. ബിജെപിയും ഇത്തരം പരാമര്‍ശങ്ങളെ പിന്തുണക്കുകയാണോ ചെയ്യുന്നതെന്നും പ്രകാശ് രാജ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

മന്ത്രിക്ക് എതിരെ ദളിത് പ്രതിഷേധമുണ്ടായിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പ്രസംഗത്തിനിടെയാണ് തെരുവ് നായ്ക്കളുടെ കുരയെ ഭയക്കേണ്ടതില്ലെന്ന വിവാദ പരാമര്‍ശവുമായി ഹെഗ്‌ഡെ മുന്നോട്ട് വന്നത്.

മതനിരപേക്ഷത എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്നും ഹെഗ്‌ഡെ ഇതിനുമുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News