യൂത്ത് കോണ്‍ഗ്രസ് ആക്രമണം; മറുപടിയുമായി ആന്‍ഡേഴ്‌സണ്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ മറുപടിയുമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആന്‍ഡേഴ്‌സണ്‍. ഫേസ്ബുക്കിലൂടെയാണ് ആന്‍ഡേഴ്‌സണിന്റെ പ്രതികരണം.

”പ്രിയപ്പെട്ട സ്‌നേഹിതരോട്, ശരീരത്തെ നശിപ്പിക്കാനേ അവര്‍ക്ക് കഴിയൂ മനസ്സിനെ തളര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. ഞാന്‍ വിശ്വസിച്ച പ്രസ്ഥാനത്തിലുള്ളവര്‍ക്ക് ഇത്രയും ധൈര്യം ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.”

”മറ്റു പാര്‍ട്ടിയിലുള്ളവരായിരുന്നെങ്കില്‍ ഇവര്‍ തല്ലുമായിരുന്നില്ല. അതിനുള്ള ചങ്കുറപ്പ് ഉള്ള ഒരുത്തനെയും ഞാന്‍ നാളിത് വരെ കണ്ടിട്ടില്ല. അല്‍പ്പമെങ്കിലും തന്റേടത്തോടെ നിന്നിട്ടുള്ളത് പ്രിയപ്പെട്ട സി.ആര്‍ മഹേഷ് നെയാണ്, ആ പാവത്തിനെയും കൂടെ നിന്നവര്‍ ഒറ്റുകൊടുത്ത് തോല്‍പ്പിച്ചില്ലേ, നമ്മുടെ പാര്‍ട്ടി ഇനി എന്നാണ് നന്നാവുക, എന്നെ തല്ലിയതില്‍ സങ്കടമില്ല, മുന്‍ കാലങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി തല്ലുകൊണ്ടു, ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ തല്ലുന്നു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു.”

”മറ്റു പാര്‍ട്ടിക്കാര്‍ തല്ലാന്‍ വരുമ്പോള്‍ കണ്ടം വഴി ഓടുന്ന വന്‍മാരൊക്കെ കൂട്ടം കൂടി എന്നെ തല്ലിയപ്പോള്‍ തിരിച്ചു തല്ലാത്തത് അറിയാഞ്ഞിട്ടല്ല ഞാന്‍ എന്റെ പ്രസ്ഥാനത്തെ അത്രയേറെ സ്‌നേഹിച്ചിരുന്നു. എന്നെ തല്ലാന്‍ മുറവിളി കൂട്ടിയ യൂത്ത് കോന്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജി.ലീനയും കൂട്ടാളകളും പഴയതൊന്നും മറക്കരുത്’ MLA ഹോസ്റ്റല്‍ വിവാദത്തില്‍പ്പെട്ട പ്രതിയായ ആളില്‍ നിന്നും ലീന പണം വാങ്ങിയതും ടി. ശരശ്ചന്ദ്ര പ്രസാദിനെ ഒറ്റിക്കൊടുക്കാന്‍ കൂട്ടുനിന്നതും എനിക്കറിയാം, എന്നെ തല്ലിയ വരെയും ചവിട്ടി നിലത്തിട്ട വരെയും എനിയ്ക്കറിയാം.

MLA ഹോസ്റ്റല്‍ വിവാദത്തിലെ പ്രതിയെന്നാരോപിച്ച് നിരപരാധിയെ അപരാധിയാക്കിയതും അറിയാം, നിയമസഭയിലും MLA ഹോസ്റ്റലിലും സോളാര്‍ പാനല്‍ വയ്ക്കാന്‍ കൊട്ടേഷനില്ലാതെ അനുമതി നല്‍കാം എന്ന് പറഞ്ഞ് ഒരുവനുമായി വ്യാജ കരാര്‍ ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കെപിസിസി സെക്രട്ടറിയെയും കോണ്‍ഗ്രസ്സ് നേതാക്കന്‍ മാരെയും അറിയാം, വിവരങ്ങള്‍ പുറത്ത് വിടും എന്ന് ഭീഷണി മുഴക്കിയതിന്റെ പേരില്‍ ഒരു നേതാവിന്റെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതും ആ വിവരങ്ങള്‍ മൂടിവച്ചതും ഇനി പുറത്ത് പറയും, ശരിയായ വിവരങ്ങള്‍ പോലീസിന് കൈമാറും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, എന്റെ പേരില്‍ ഒരു വഴക്കും വേണ്ട.”

ശ്രീജിത്തിനെ എല്ലാവരും പിന്തുണക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ആന്‍ഡേഴ്‌സണിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
ശ്രീജിത്തിന്റെ സമരത്തിനു ഒപ്പം നിന്ന ആന്‍ഡേഴ്‌സണ്‍ ചെന്നിത്തലയുടെ ഇരട്ടത്താപ്പ് സമരപ്പന്തലില്‍ തുറന്നു കാണിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആന്‍ഡേഴ്‌സണിന്റെ വീടിനു നേരെ യൂത്ത് കോണ്‍ഗ്രസ്് കല്ലേറു നടത്തി. ഇതിനെതിരെ ഫേസ്ബുക്ക് ലൈവിലൂടെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ആന്‍ഡേഴ്‌സണിനെ യൂത്ത് കോണ്‍ഗ്രസ് കൊലവിളി നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ വാരിയെല്ലിനു ഗുരുതരമായി പരുക്കേറ്റ ആന്‍ഡേഴ്‌സണ്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News