സാം എബ്രഹാമിന് കണ്ണീരോടെ വിട

ജമ്മുവില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ മാവേലിക്കരയില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

രാവിലെ ഒന്‍പതരയോടെ സാം എബ്രഹാമിന്റെ ഭൗതിക ശരീരം ജന്മനാടായ മാവേലിക്കരയില്‍ എത്തിച്ചു. തുടര്‍ന്ന് സാം എബ്രഹാം പഠിച്ച ബിഷപ്പ് ഹോഡ്ജസ് സ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷം 12 മണിയോടെ മൃതദേഹം വിലാപയാത്രയായി പുന്നമൂട്ടിലെ വസതിയില്‍ എത്തിച്ചു.

മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചക്ക് 2.30ന് പുന്നമൂട് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തടോക്‌സ് പള്ളിയില്‍ നടന്ന സംസ്‌കാര ശിശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നേതൃത്വം നല്‍കി.

സംസ്ഥാന പൊലീസും സൈന്യവും നാടിന്റെ പ്രിയ പുത്രന് ഹാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.ജമ്മുവിലെ അഖ്‌നൂര്‍ സുന്ദര്‍ ബനിയില്‍ വെള്ളിയാഴ്ച പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിലാണ് സാം എബ്രഹാം വീരമൃത്യ വരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News