ക്രിസ്പിനും സോണിയയും ‘പ്രണയ’ത്തിലാണ്; മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിലെ ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗ്

മലയാളക്കരയില്‍ വന്‍ വിജയം നേടിയ മഹേഷി​ പ്രതികാരത്തിലെ ഹൈലറ്റായിരുന്നു സൗബിന്‍റെ ക്രിസ്പിനും ലിജിമോളുടെ സോണിയയും. ഇരുവരും ഒത്തുചേര്‍ന്നപ്പോ‍യെല്ലാം പ്രേക്ഷകര്‍ കരഘോഷം മു‍ഴക്കിയിരുന്നു.

ഇപ്പോ‍ഴിതാ ക്രിസ്​പിനും സോണിയയും ഒന്നിച്ച് വീണ്ടുമെത്തുകയാണ്. മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിലൂടെയാണ് ഇരുവരും പ്രണയിതാക്കളായി രംഗത്തെത്തുന്നത്.

ശാംദത്ത്​ സൈൻ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന പുതിയ ചിത്രമാണ്​ സ്​ട്രീറ്റ്​ ലൈറ്റ്​സ്​. ഇരുവരും ഒരുമിച്ച ഗാനരംഗം യൂട്യൂബില്‍ ട്രെന്‍ഡിംഗാകുകയാണ്.

ഹരിചരൺ ആലാപനവും ആദർശ്​ അബ്രഹാം സംഗീതവും പകര്‍ന്നിരിക്കുന്നു. മനു മഞ്​ജിത്തിന്‍റെതാണ്​ വരികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News