ഷാരൂഖിനും രണ്‍വീറിനുമൊപ്പം നൃത്തം ചെയ്ത് ലോകസുന്ദരി മാനുഷി ഛില്ലര്‍; നൃത്ത രംഗങ്ങള്‍ വൈറല്‍

ബോളീവുഡ് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ആടിപ്പാടി ലോക സുന്ദരി മാനുഷി ഛില്ലാര്‍. മുംബൈയില്‍ നടന്ന 63-ാമത് ഫിലിഫെയര്‍ അവാര്‍ഡ്‌നിശയിലാണ് ഷാരൂഖിനും രണ്‍വീറിനുമൊപ്പം ലോക സുന്ദരി മാനുഷി ഛില്ലര്‍ ആടിപ്പാടിയത്.

മാനുഷിക്കൊപ്പമുള്ള കിംഗ് ഖാന്റെയും റണ്‍വീറിന്റെയും നൃത്തരംഗങ്ങളാണ് വൈറലാകുന്നത്. ബോളിവുഡിലേക്കുളള ലോകസുന്ദരിയുടെ കടന്നുവരവിനെയാണ് ഏവരും ഉറ്റുനോക്കുന്നത്.

അവാര്‍ഡു നിശയില്‍ ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ്, ഇര്‍ഫാന്‍ ഖാന്‍, വിദ്യാ ബാലന്‍, സോനം കപൂര്‍, ആലിയ ഭട്ട്, രേഖ, പരിനീതി ചോപ്ര, കജോള്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here