മകളുടെ വിവാഹം; പ്രചരിക്കുന്ന വാര്‍ത്തകള്‍ അനുചിതമെന്ന് പി കരുണാകരന്‍ എംപി

മകളുടെ വിവാഹത്തെ സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് പി കരുണാകരന്‍ എം പി. മകളുടെ കല്യാണം പ്രതിശ്രുത വരന്‍ മര്‍സ്സദ് സുഹൈലിന്റെയും, ഞങ്ങളുടെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചതാണെന്നും ഇരു വീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോട് കൂടിയാണ് വിവാഹം മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതെന്നും പി കരുണാകരന്‍ എംപി  ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഈ വിവരം സമയമാകുമ്പോള്‍ അറിയിക്കാം എന്നാണു ഞാന്‍ കരുതിയിരുന്നത് . ഇതേ കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്.

ഏഷ്യാനെറ്റ് പോലുള്ള മാധ്യമം ദുരുദ്ദേശപരമായ കമന്റുകള്‍ക്ക് വഴിയൊരുക്കി കൊടുത്തു. അത്തരം കമന്റുകള്‍ തടയാനോ ,നീക്കം ചെയ്യാനോ ഉള്ള സാമാന്യ മര്യാദ പോലും അവര്‍ കാണിച്ചില്ല എന്നത് ദു:ഖകരമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പി കരുണാകരന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here