
ആഗോളതലത്തില്‍ ഇതുവരെയായി 10 ലക്ഷത്തോളം യൂണിറ്റുകള്‍ വിറ്റ ആഡംബര എസ്‌യുവി എക്സ്സി 60ന്റെ പുതിയ മോഡല്‍ വോള്‍വോ ഇന്ത്യന്‍ വിപണിയിലിറക്കി.
അത്ഭുതകരമായ ഡ്രൈവിങ് അനുഭവം ലഭ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യ, സുഖകരമായ യാത്ര, വര്‍ധിച്ച സുരക്ഷാക്രമീകരണങ്ങള്‍ എന്നിവ ഒത്തിണങ്ങിയിരിക്കുന്ന പുതിയ എക്സ്സി 60ന്റെ എക്സ് ഷോറൂംവില 55.9 ലക്ഷം രൂപയാണ്.
ഇന്ത്യയില്‍ എസ്യുവി മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ എക്സ്സി 60 വന്‍ വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ചാള്‍സ് ഫ്രമ്പ് പറഞ്ഞു.
കാറിനകത്തുള്ളവര്‍ക്ക് മാത്രമല്ല, സൈക്കിള്‍, കാല്‍നടയാത്രക്കാര്‍ എന്നിവരടക്കമുള്ളവര്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുന്ന സംവിധാനമാണ് എക്സ്സി 60ലേത്. വേഗം 50 കിലോമീറ്റര്‍വരെ ആണെങ്കില്‍ അപകടം മണയ്ക്കുന്ന സാഹചര്യത്തില്‍ തനിയെ ബ്രേക്ക് വീഴും.
വോള്‍വോയുടെ പവര്‍ പള്‍സ് സാങ്കേതികവിദ്യയില്‍ രൂപംകൊണ്ട കരുത്തുറ്റ ഡീസല്‍ എന്‍ജിനാണ് എക്സ്സി 60ലേത്. ഇരട്ട ടര്‍ബോ എന്‍ജിന്‍ 480 എന്‍എം ടോര്‍ക്കില്‍ 173 കിലോവാട്ട്, 235 എച്ച്പി കരുത്ത് പ്രദാനംചെയ്യുന്നു.
എട്ട് സ്പീഡ് ഗിയര്‍ബോക്സ്, കര്‍ക്കശ യൂറോപ്യന്‍, ഇന്ത്യന്‍ എമിഷന്‍ ചട്ടങ്ങള്‍ക്കനുസൃതമായ പുതുതലമുറ പവര്‍ ട്രെയിന്‍, നാപ്പാ ലെതര്‍ സീറ്റുകള്‍, 15 സ്പീക്കറോടുകൂടിയുള്ള ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് സറൌണ്ട് സൌണ്ട് സിസ്റ്റം, എയര്‍ സസ്പെന്‍ഷന്‍, ഫോര്‍ സോണ്‍ ക്ളൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി പാര്‍ക്കിങ് ക്യാമറ, ഡിസ്റ്റന്‍സ് അലര്‍ട്ട്, റിയര്‍ ആന്‍ഡ് ഫ്രന്‍ഡ് പാര്‍ക് അസിസ്റ്റ് പൈലറ്റ്, ഡയമണ്ട് കട്ട് അലോയ് വീല്‍, പവര്‍ ടെയില്‍ ഗെയ്റ്റ് തുടങ്ങിയവ എക്സ്സി 60ലെ ആഡംബരസംവിധാനങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here