കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യത്തിലേക്ക്; ഫയർ സ്റ്റേഷൻ പരിശീലനവും ആരംഭിച്ചു

കണ്ണൂർ വിമാനത്താവളത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഫയർ സ്റ്റേഷൻ കൈകാര്യം ചെയ്യുന്നവർക്കുള്ള പരിശീലനം ആരംഭിച്ചു. ബെർണാഡ് ഗ്ലൈഗാൽ എന്ന വിദഗ്ദന്റെ നേതൃത്വത്തിലുള്ള ഓസ്ട്രിയയിൽ സംഘമാണ് പരിശീലനം നൽകുന്നത്.

ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിശീലനത്തിന്റെ ആദ്യ ദിവസം കിയാൽ എംഡി ബാലകിരൺ നേതൃത്വം നൽകി. അത്യാധുനിക സൗകര്യങ്ങളുള്ള നാല് ഫയർ എൻജിനുകളാണ് വിമാനത്താവളത്തിന് വേണ്ടി ഓസ്ട്രിയയിൽ നിന്ന് വാങ്ങിയത്.

ഫയർ എൻജിനുകൾ ഏതാനും മാസങ്ങൾക്കു മുമ്പേ വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. അതിന്റെ പ്രവർത്തനം അഗ്നിശമന വിഭാഗത്തെ പരിചയപ്പെടുത്താനും പരിശീലിപ്പിക്കുന്നതിനുമായി ഓസ്ട്രിയൻ സംഘം എത്തിയിട്ടുണ്ട്.

റോസൻ ബ്യൂവർ കമ്പനിയുടെ പാന്തർ എന്ന അഗ്നിശമന വാഹനത്തിന് ആറു കോടി രൂപയാണ് വില. അടിയന്തര ഘട്ടങ്ങളിൽ അതിവേഗം കുതിച്ചെത്താൻ കഴിയുന്ന രീതിയിലാണ് പാന്തർ രൂപ കൽപ്പന ചെയ്തിട്ടുള്ളത്. വിമാനത്താവളത്തിലെ അമ്പതു പേർക്കാണ് പരിശീലനം നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here