ടെക് വിപണിയെ ഞെട്ടിക്കാന്‍ നോക്കിയ; ഗംഭീര സവിശേഷതകളും മികച്ച വിലയുമായി പുത്തന്‍ ഫോണുകളെത്തുന്നു

വിപണിയിലുണ്ടായിരുന്ന തങ്ങളുടെ പ്രതാപകാലം തിരിച്ചു പിടിക്കാന്‍ നോക്കിയ എത്തുന്നു. പുതിയ നോക്കിയ സ്മാര്‍ട്ട്ഫോണുകള്‍ ബാഴ്സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കാൻ എച്ച്‌എംഡി ഗ്ലോബല്‍ തയ്യാറെടുക്കുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകള്‍. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച്‌ 1 വരെയാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് നടക്കുന്നത്.

എച്ച്‌എംഡി ഗ്ലോബലിന്റെ ചീഫ് പ്രോഡക്‌ട് ഓഫീസര്‍ ജുഹോ സര്‍വികാസ് ട്വിറ്ററില്‍ ഒരു ടീസര്‍ പുറത്തിറക്കിയിരുന്നു. നോക്കിയ 9, നോക്കിയ 3310 4ജി പതിപ്പ്, നോക്കിയ 7ന്റെ മെച്ചപ്പെട്ട പതിപ്പായ നോക്കിയ 7 പ്ലസ്, ക്യുവര്‍ട്ടി കീ ബോര്‍ഡ് ഉള്‍പ്പെടുത്തിയ നോക്കിയ 4ജി ഫീച്ചര്‍ ഫോണ്‍ എന്നീ ഫോണുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മേല്‍ പറഞ്ഞവയായിരിക്കും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുക.

വേൾഡ് കോൺഗ്രസ്സിൽ കോണ്‍ഗ്രസില്‍ നോക്കിയ 6, നോക്കിയ 7 സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കും. എന്നാൽ വിപണിയിൽ ഈ ഫോണുകൾ മാർച്ചിനുള്ളിൽ എത്തില്ല. നോക്കിയ 6 ഈ മാസം ചൈനയില്‍ കമ്പനി പുറത്തിറക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News