മോദി ഭരണത്തില്‍ ഇന്ത്യയുടെ സമഗ്രവികസന സൂചിക ദയനീയം; ചൈനയ്ക്കും പാക്കിസ്ഥാനും പിന്നില്‍ ഇന്ത്യ

ലോ​ക​ത്തെ വ​ള​ർ​ന്നു​വ​രു​ന്ന സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​ക​ളി​ൽ സ​മ​ഗ്ര ഉ​ൾ​പ്പെ​ടു​ത്ത​ൽ ന​യ വി​ക​സ​ന സൂ​ചി​കയില്‍ ഇന്ത്യക്ക് തിരിച്ചടി. പട്ടിക പ്ര​കാ​രം ഇ​ന്ത്യ​​ 62ാം സ്​​ഥാ​നത്താണ്. അയല്‍രാജ്യങ്ങളായ ചൈനയ്ക്കും പാക്കിസ്ഥാനും വളരെ പിന്നിലാണ് ഇന്ത്യയെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.

ചൈന പട്ടികയില്‍ 26ാം സ്ഥാനത്തുള്ളപ്പോള്‍ പാക്കിസ്ഥാന്‍ 47ാമതാണ്. നോ​ർ​വേ​യാ​ണ്​ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത്.

ഡ​ബ്ല്യു.​ഇ.​എ​ഫ് സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി എ​ല്ലാ​വ​ർ​ഷ​വും സം​ഘ​ട​ന പു​റ​ത്തി​റ​ക്കു​ന്ന​താ​ണ്​ സ​മ​ഗ്ര ഉ​ൾ​പ്പെ​ടു​ത്ത​ൽ ന​യ വി​ക​സ​ന സൂ​ചി​ക റി​പ്പോ​ർ​ട്ട്.  ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം ക​ണ​ക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

ക​ഴി​ഞ്ഞ വ​ർ​ഷം 79 രാ​ജ്യ​ങ്ങ​ളി​ൽ 60ാമ​താ​യി​രു​ന്ന ഇ​ന്ത്യ ഇക്കുറി 103 രാജ്യങ്ങളിലാണ് 62ാമതായത്. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനായി ന​രേ​ന്ദ്ര മോ​ദി സ്വി​സ്​ ന​ഗ​ര​മാ​യ ദാ​വോ​സി​ൽ എ​ത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here