പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച പരവൂര്‍ ഐഎസ് കേസ്; നിര്‍ണായക വഴിത്തിരിവില്‍

പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതായി പോലീസ് കണ്ടെത്തി. വ്യാജരേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട് എടുത്തുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ മാഹി സ്വദേശി മുഹമ്മദ് റിയാസ് പ്രണയം നടിച്ച് മതം മാറ്റി വിവാഹം ചെയ്ത് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് പോലീസിന് കൂടുതല്‍ തെളിവ് ലഭിച്ചത്.

ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കിയതായി കണ്ടെത്തി.ഈ വ്യാജ രേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട് എടുത്താണ് പെണ്‍കുട്ടിയെ ജിദ്ദയിലേക്ക് കൊണ്ടുപോയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

കലൂര്‍ ,ബംഗലുരു,കണ്ണൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘത്തിന് കേസില്‍ പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ നേരത്തെ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.കേസില്‍ മുഖ്യപ്രതിയായ മുഹമ്മദ് റിയാസിനൊപ്പം പെണ്‍കുട്ടിയെ ഒളിപ്പിച്ച് താമസിപ്പിക്കാന്‍ സഹായിച്ച ഫയാസ്,സിയാദ് എന്നിവരെയാണ് ആലുവ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ക്കെതിരെയും പോലീസ് UAPA ചുമത്തിയിരുന്നു. പ്രധാന പ്രതി മുഹമ്മദ് റിയാസ് വിദേശത്താണ്.

2014 ല്‍ ഗുജറാത്തില്‍ നിന്നും പഠനത്തിനായി ബംഗലുരുവിലെത്തിയ പെണ്‍കുട്ടിയുമായി മുഹമ്മദ് റിയാസ് അടുപ്പത്തിലായിരുന്നു.പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ റിയാസ് ഇതുവെച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം ക‍ഴിച്ചു. ദിവസങ്ങള്‍ക്കകം സന്ദര്‍ശന വിസയില്‍ ഇരുവരും സൗദിഅറേബ്യയിലേക്ക് പോയിവിവാഹം ചെയ്തതായി വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് വിദേശത്തേക്ക് പോയത്.

ഇവിടെ നിന്നും സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന വിവരം പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അറിഞ്ഞതിനെതുടര്‍ന്ന് വിദേശത്തുള്ള സുഹൃത്തിന്‍റെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി തിരികെ നാട്ടിലെത്തിക്കുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട 10ഓളം പ്രതികള്‍ക്കു വേണ്ടി അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News