കാല്‍പന്തിലൂടെ മായാജാലം കാട്ടിയ ജോര്‍ജ് വിയ ലൈബീരിയയുടെ ഭരണസാരഥ്യമേറ്റെടുത്തു

കാല്‍പന്തുകളിയിലൂടെ ലോകത്തെ വിസ്മയിപ്പിച്ച മുന്‍ ലോക ഫുട്‌ബോളര്‍ ജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റായി അധികാരമേറ്റു. അഴിമതി നിര്‍മാര്‍ജനം ചെയ്യുമെന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും വിയ വ്യക്തമാക്കി.

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ ഇരുപത്തിയഞ്ചാമത്തെ പ്രസിഡന്റായാണ് വിയ അധികാരമേറ്റത്. ആകെയുള്ള 13 പ്രവിശ്യകളില്‍ എല്ലാത്തിലും വിജയിച്ചാണ് വിയ രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് ഉയര്‍ന്നത്. 51കാരനായ വിയ മൂന്നാം തവണ മത്സരിച്ച് ജയിച്ചാണ് അധികാരത്തിലേറിയത്.

മൊണോക്കോ, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി എന്നിവയ്ക്കുവേണ്ടി കളിച്ച വിയ 1989, 1994, 95 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച ആഫ്രിക്കന്‍ ഫുട്‌ബോളറായിരുന്നു. 1995ലാണ് ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയത്. യൂറോപ്പിന് പുറത്ത് നിന്നും ബാലണ്‍ ഡി ഓറില്‍ മുത്തമിട്ട ആദ്യ താരം എന്ന ഖ്യാതിയും വിയയ്ക്ക് സ്വന്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News