ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ല; വിവാഹക്കാര്യത്തില്‍ അന്വേഷണം വേണ്ട; ഹാദിയയുടെ ഇഷ്ടമാണ് പ്രധാനമെന്നും സുപ്രീംകോടതി

ഹാദിയയുടെ വിവാഹം റദാക്കാനാകില്ലെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായ ഹാദിയ നടത്തിയത് സ്വതന്ത്രമായ തിരഞ്ഞെടുക്കല്‍ ആയിരുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു. കല്യാണം കഴിച്ചയാള്‍ മോശക്കാരനായതിനാല്‍ വിവാഹം റദാക്കാന്‍ കഴിയില്ല.

വിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മറ്റ് കാര്യങ്ങളില്‍ അന്വേഷണം തുടരാം. കുപ്രസിദ്ധനായ കുറ്റവാളി ചാള്‍സ് ശോഭാരാജ് അഭിഭാഷകയടക്കം നിരവധി പേരെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ബഞ്ചിന്റെ പരാമര്‍ശം.

ഹാദിയ- ഷഹീന്‍ ജഹാന്‍ വിവാഹത്തില്‍ നിര്‍ണ്ണായകമായ പരാമര്‍ശമാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്.നിഗൂഡമായ സാഹചര്യത്തിലോ ഗൂഡാലോചനയുടേയോ ഫലമായല്ല വിവാഹം നടക്കേണ്ടത് പക്ഷെ വിവാഹം കഴിച്ചയാളുടെ മോശം പശ്ചാത്തിലത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹം റദാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് വ്യക്തമാക്കി.

ഹാദിയ നേരിട്ട് ഹാജരായി താന്‍ സ്വതന്ത്രമായ തിരഞ്ഞെടുക്കല്‍ ആണ് നടത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ നിലപാടിന് പ്രാധാന്യം നല്‍കിയേ മതിയാകു.അതിനാല്‍ വീവാഹത്തിന്റെ നിയമസാധുത കോടതിയ്ക്ക് പരിശോധിക്കാനാകില്ല.

അതിനെക്കുറിച്ചുള്ള അന്വേഷണം നടത്തേണ്ടതില്ലെന്നും സുപ്രീംകോടതി എന്‍.ഐ.എയ്ക്ക് നിര്‍ദേശം നല്‍കി.ഷഹീന് ത്രീവവാ ബന്ധമുണ്ടന്ന കാര്യങ്ങളിലടക്കം അന്വേഷണം തുടരാം. മേല്‍നോട്ടത്തിന് ജഡ്ജി ഇല്ലാത്തതിനാല്‍ എന്‍.ഐ.എ അന്വേഷണം റദാക്കണമെന്ന് ഷഫീന്‍ ജഹാന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭാരാജ് നിരവധി വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ കപില്‍ സിമ്പല്‍ ചൂണ്ടികാട്ടി.അതിലൊരാള്‍ അവരുടെ അഭിഭാഷക ആയിരുന്നുവെന്ന് ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡും ചൂണ്ടികാട്ടി.ഹേബിയസ് കോര്‍പസിന്റെ അടിസ്ഥാനത്തില്‍ വിവാഹം റദാക്കാന്‍ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്.

കേസില്‍ ഹാദിയെ കക്ഷി ചേര്‍ത്തു.അടുത്ത മാസം 22ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാദിയക്ക് നിലപാട് വ്യക്തമാക്കി സത്യവാങ്ങ്മൂലം സമര്‍പ്പിക്കാം. വിവാഹത്തിലേയ്ക്ക് നയിച്ച് കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് അച്ഛന്‍ അശോകന്റെ ആവശ്യവും തള്ളി.

പ്രായപൂര്‍ത്തിയാവര്‍ എങ്ങനെ വിവാഹത്തിലേയ്ക്ക എത്തിയെന്ന് അന്വേഷിക്കാനാവില്ല.മുന്‍പ് വാദം നടന്നപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള എന്‍.ഐ.എ അന്വേഷണത്തെ എതിര്‍ക്കാത്ത അഭിഭാഷകെന സംസ്ഥാന സര്‍ക്കാര്‍ മാറ്റി. പുതിയ അഭിഭാഷകനാണ് ഇന്ന് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here