കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്‍കി നബാര്‍ഡിന്റെ വായ്പാനയം

തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്‍കി 2018-2019 സാമ്പത്തിക വര്‍ഷത്തെ നബാര്‍ഡിന്റെ വായ്പാനയം പ്രഖ്യാപിച്ചു.

137257.76 കോടി രൂപയാണ് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് മുന്‍ഗണനാ മേഖലയ്ക്ക് നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 7.07 ശതമാനത്തിന്റെ വര്‍ധനയുണ്ട്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വിപുലീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്‍കി 2018-2019 സാമ്പത്തിക വര്‍ഷത്തെ നബാര്‍ഡിന്റെ വായ്പാനയം പ്രഖ്യാപിച്ചു. 137257.76 കോടി രൂപയാണ് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് മുന്‍ഗണനാ മേഖലയ്ക്ക് നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 128199.38 രൂപയാണ് നീക്കിവെച്ചത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 7.07 ശതമാനത്തിന്റെ വര്‍ധനയുണ്ട്. കാര്‍ഷിക മേഖലയ്ക്ക് 64874.32 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 58072.68 രൂപയായിരുന്നു. 11.71 ശതമാനമാണ് ഈ മേഖലയിലെ വര്‍ധന.

വിളകള്‍ക്കുള്ള വായ്പായിനത്തില്‍ 45901.09 രൂപയും ദീര്‍ഘകാല കാര്‍ഷിക വായ്പയിനത്തില്‍ 18973.23 രൂപയും നീക്കിവെച്ചിട്ടുണ്ട്. ചെറുകിട സംരംഭങ്ങള്‍ക്ക് 37746.24 രൂപയാണ് നീക്കിവെച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.98 ശതമാനം കുറവാണ്.

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വിപുലീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നബാര്‍ഡ് സംഘടിപ്പിച്ച സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നബാര്‍ഡ് സംഘടിപ്പിച്ച സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാറില്‍ ജനറല്‍ മാനേജര്‍ പി ബാലചന്ദ്രനാണ് അടുത്ത വര്‍ഷത്തേക്കുള്ള വായ്പാ നയം അവതരിപ്പിച്ചത്.

ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റിസര്‍വ് ബാങ്ക് റീജ്യണല്‍ ഡയറക്ടര്‍ എസ്എംഎന്‍ സ്വാമി, എസ്എല്‍ബിസി കണ്‍വീനര്‍ ജി കെ മായ എന്നിവര്‍ സംസാരിച്ചു. ചീഫ് ജനറല്‍ മാനേജര്‍ ആര്‍ സുന്ദര്‍ സ്വാഗതവും ഡിജിഎം പി ടി ഉഷ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News