റബര്‍ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി പുതിയ നീക്കം

കോട്ടയം: റബര്‍ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി വിദേശത്ത് നിന്നും ചിരട്ടപ്പാല്‍ ഇറക്കുമതിക്ക് നീക്കം.

വിദേശത്ത് കപ് ലംബ് എന്നറിയപ്പെട്ടുന്ന ചിരട്ടപ്പാല്‍ വിലക്കുറവില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. ഇറക്കുമതിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയാല്‍ രാജ്യത്തെ റബര്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകും.

സംസ്ഥാന സര്‍ക്കാരിന്റെ വിലസ്ഥിരത ഫണ്ടിലുള്ള കര്‍ഷകരുടെ പ്രതീക്ഷയാണ് വിലതകര്‍ച്ചയെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന റബറിന്റെ ഉല്‍പ്പാദനം വീണ്ടും ഉയരാന്‍ കാരണം.

പക്ഷെ റബര്‍ ബോര്‍ഡ് ഇത് സ്വന്തം നേട്ടമായി മാത്രം ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ് 40 ശതമാനത്തോളം റബറിന്റ കുറവ് ചൂണ്ടിക്കാട്ടി ചിരട്ടപ്പാല്‍ അഥവാ ചണ്ടിപ്പാല്‍ ഇറക്കുമതിയ്ക്ക് അനുമതി തേടി ടയര്‍ വ്യവസായികള്‍ കേന്ദ്ര വാണിജ്യമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.

വിദേശത്ത് നിന്നും വളരെ വിലക്കുറവില്‍ ലഭിക്കുന്ന ചണ്ടിപ്പാല്‍ ബ്ലോക്ക് റബറാക്കി ടയര്‍ വ്യവസായികള്‍ക്ക് ഉപയോഗിക്കാനാകും. ഉണക്കിന്റെ വിയനുസരിച്ച് ഒട്ടുപാലിന് 60 മുതല്‍ 70 രൂപ വരെ വിലയുള്ളപ്പോള്‍ ഇറക്കുമതി അനുവദിച്ചാല്‍ കര്‍ഷകര്‍ ദുരിതത്തിലാകും. റബര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പയസ് സ്‌കറിയ പൊട്ടന്‍കുളം

ബ്ലോക്ക് റബര്‍ ഉല്‍പാദകരുടെ സംഘടനയും ചണ്ടിപ്പാല്‍ ഇറക്കുമതിയ്ക്ക് അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇറക്കുമതി അനുവദിക്കരുതെന്ന നിലപാടാണ് നേരത്തെ റബര്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നിലപാട് മാറ്റുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News