ശ്രീജീവിന്റെ കസ്റ്റഡി മരണം; സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും; അന്വേഷണ നടപടികള്‍ തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് ശ്രീജിത്ത്

തിരുവനന്തപുരം: ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. സിബിഐ തിരുവനന്തപുരം യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി.

കേസ് അന്വേഷിക്കുമെന്ന് സിബിഐ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിത്തിന് കൈമാറിയിരുന്നു.

ശ്രീജീവിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അന്ന് കേസന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കുകയില്ലെന്നാണ് സിബിഐ വ്യക്തമാക്കിയത്.

ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യവുമായി ശ്രീജിത്ത് സെക്രട്ടറിയേറ്റിനുമുന്നില്‍ അനിശ്ചിതകാല സമരവുമായി എത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും വിഷയം കോടതിയില്‍ എത്തിയതും കണക്കിലെടുത്ത് ഒടുവില്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ സന്നദ്ധത് പ്രകടിപ്പിക്കുകയായിരുന്നു.

അതേസമയം, സിബിഐ അന്വേഷണ നടപടികള്‍ തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് സഹോദരന്‍ ശ്രീജിത്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here