ജിത്തു ജോബിന്റെ കൊലപാതക കേസ്; അമ്മ ജയമോളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ്

കുണ്ടറ കുരീപ്പള്ളി സെബദിയിൽ ജിത്തു ജോബിന്റെ കൊലപാതക കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയായ അമ്മ ജയമോളെ  കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് തിങ്കളാഴ്ച പരവൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.

ആവശ്യമെങ്കിൽ പ്രതിയെ നുണപരിശോധന ഉൾപ്പടെയുള്ള ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയേക്കും. സ്വത്ത് തർക്കം കൊലപാതകത്തിന് ഒരു കാരണമായെന്ന പ്രതിയുടെ കുറ്റ സമ്മതമൊഴി ശരിയാണൊ എന്ന് പരിശോധിക്കാൻ  പൊലീസ് തിങ്കളാഴ്ച അഞ്ചുപേരെ ചോദ്യംചെയ്തു.

പൊലീസിന്റെ അപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. മൂന്ന് ദിവസത്തേക്ക് പ്രതിയെ വിട്ടുകിട്ടണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടത്. ബുധനാഴ്ച പ്രതി ജയമോളെ ഹാജരാക്കാൻ കൊട്ടാരക്കര സബ് ജയിൽ അധികൃതർക്ക് കോടതി നിർദേശ നൽകി.

ജിത്തുവിന്റെ ബന്ധുക്കളും പരിസരവാസികളുമായ അഞ്ച് പേരുടെ മൊഴിയാണ് തിങ്കളാഴ്ച ചാത്തന്നൂർ എസിപി  ജവഹർ ജനാർദ്ദിന്റെ നേതൃത്വത്തിൽ ശേഖരിച്ചത്. ജിത്തുവിന്റെ മുത്തച്ഛൻ, മുത്തശ്ശി എന്നിവരെ അന്വേഷണ സംഘസംഘം വീണ്ടുംകണ്ടു.

കുടുമ്പ ഓഹരി കിട്ടാത്തത്  ജയമോളെ മാനസ്സികമായി അലട്ടിയിരുന്നുവെന്ന്  ഭർത്താവും മകളും മറ്റ് ബന്ധുക്കളും മാധ്യമങളോടും പോലീസിനോടും പറഞ്ഞിരുന്നു ഇത് കണക്കിലെടുത്ത്   കുടുംബ ഓഹരി സംബന്ധിച്ച പരിശോധന നടത്തി.

ജിത്തുവിന്റെ പിതാവ് ജോബിക്ക് കുടുംബഓഹരിയായി 70 സെന്റ് സ്ഥലം വിൽപ്പപ്പത്രം എഴുതിവച്ചിട്ടുണ്ടെങ്കിലും രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും പോലീസ് അന്വേഷണത്തിൽ ബോധ്യമായി.

അതിനിടെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്ന പ്രതിയെ പൊലീസ് വീണ്ടും ചോദ്യംചെയ്യും. മറ്റുള്ളവരുടെ മൊഴികളും പ്രതി.
നേരത്തെ പറഞ്ഞിട്ടുള്ള മൊഴിയുമായി പൊരുത്തപ്പെടുന്നുണ്ടേയെന്ന് പൊലീസ് പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here