തിരക്കിട്ട് പോകുന്നതെങ്ങോട്ടെന്ന് വ്യക്തമാക്കി അതിഗംഭീര ലുക്കില്‍ മോഹന്‍ലാല്‍; കുതിരപ്പവനുമായി ചിത്രമേറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാലിന്‍റെ ഒടിയന്‍ ലുക്ക് വന്‍ തംരഗമായിരുന്നു. ക്ലീന്‍ ഷേവില്‍ ചുള്ളന്‍ ചെക്കാനായെത്തിയ ലാലേട്ടന്‍റെ ചിത്രം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഇപ്പോ‍ഴിതാ അതിലും ഗംഭീരലുക്കില്‍ ലാലേട്ടന്‍ എത്തിയിരിക്കുകയാണ്.

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിന്റെ ഫ്സ്റ്റ് ലുക്ക് പോസ്റ്ററിലാണ് ലാലിന്റെ പുതിയ രൂപം. ലാല്‍ തന്നെയാണ് സോഷ്യല്‍മീഡിയിയലൂടെ ചിത്രം പോസ്റ്റ് ചെയ്തത്.

മുംബൈയിലാണ് ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. നിറയെ ആക്ഷനും ആഡ്വഞ്ചറുമുള്ള ചിത്രത്തിന്റെ ഭാഗമാവാന്‍ കഴി‍യുന്നതിന്‍റെ ത്രില്ലിലാണ് താനെന്ന് ലാല്‍ പറയുന്നു.

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ ആദ്യമായിട്ടാണ് മലയാളത്തില്‍ സിനിമ ഒരുക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായികുമാര്‍, സൂരാജ് വെഞ്ഞാറംമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മുംബൈയിലാണ് നിലവില്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സതര, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവയാണ് അടുത്ത ലൊക്കേഷനുകള്‍.

സോഷ്യല്‍ മീഡിയയില്‍ ലാലേട്ടന്‍ പുതിയ രൂപം വന്‍ തരംഗമായിരിക്കുകയാണ്. മിനിറ്റുകള്‍ക്കകം പതിനായിരക്കണക്കിന് ലൈക്കുളും ഷെയറുകളുമാണ് പ്രിയതാരത്തിന്‍റെ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News