ഹാദിയ കേസ്; പിതാവ് അശോകന്റെ പ്രതികരണം

തിരുവനന്തപുരം: ഹാദിയ കേസിലെ സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹാദിയയുടെ പിതാവ് അശോകന്‍.

ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടന്ന നിലപാടിനോട് യോജിക്കാനാവില്ലെന്ന് അശോകന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലമെന്നുണ്ടോ. തന്റെ മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്നു അറിയില്ല. അതു കൂടി കണക്കാക്കി തീരുമാനം വേണമെന്നും അശോകന്‍ പറഞ്ഞു.

ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഹാദിയയുടെ വിവാഹകാര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടായി കാണണമെന്ന് കോടതി വ്യക്തമാക്കി. ഹാദിയയുടെ ഇഷ്ടമാണ് പ്രധാനമെന്നും വ്യക്തിസ്വാതന്ത്യം പരമപ്രധാനമാണെന്നും കോടതി വ്യക്തമാക്കി.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് എങ്ങനെയാണ് വിവാഹം റദ്ദാക്കുന്നതെന്ന ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചു. ഹാദിയയ്ക്ക് കേസില്‍ കക്ഷി ചേരാനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്. ഹാദിയയ്ക്ക് പറയാനുള്ളത് അടുത്തമാസം 22നകം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ടുള്ള എന്‍ഐഎ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 22ന് കേസ് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News