ഐപിഎല്‍ ലോകത്തെ മികച്ച ലീഗ്; താരങ്ങളുടെ പട്ടിക എടുത്താല്‍ തന്നെ ലീഗിന്റെ പ്രാധാന്യം തിരച്ചറിയാം; സേവാഗ്

ലോകത്ത് വിവിധ രാജ്യങ്ങളിലായി നടക്കുന്ന ഏത് ലീഗുകളെക്കാളും ഏറ്റവും മികച്ചത് ഐപിഎല്‍ എന്ന് ഇന്ത്യയുടെ എക്കാലത്തെയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സേവാഗ്. ഐപിഎലില്‍ കളിക്കുവാന്‍ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടിക എടുത്താല്‍ തന്നെ ലീഗിന്റെ പ്രാധാന്യം അറിയാം.

രാജ്യാന്തര താരങ്ങളും പ്രാദേശിക താരങ്ങളും ഒരു പോലെ കളിക്കുവാന്‍ ഉറ്റു നോക്കുന്ന ലീഗ് ആണ് ഐപിഎല്‍. കാരണം ലോകത്തെ മികച്ച താരങ്ങള്‍ നിലവില്‍ തന്നെ ഈ ലീഗിന്റെ ഭാഗമാണ്. അവര്‍ക്കൊപ്പം കളിക്കുവാന്‍ ആഗ്രഹവുമായാണ് മറ്റു താരങ്ങളും ഐപിഎല്‍ അവസരത്തിനായി ഉറ്റുനോക്കുന്നത്.

ഇന്ത്യയില്‍ മികച്ച കളിക്കാര്‍ക്ക് ഐപിഎല്‍ മികച്ച അവസരങ്ങള്‍ നല്‍കുന്നു. ഐപിഎല്ലില്‍ തിളങ്ങുന്ന പല കളിക്കാര്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടാന്‍ ലീഗിലെ പ്രകടനം മാത്രം മതിയാകും.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അണ്‍-കാപ്പ്ഡ് താരങ്ങള്‍ക്ക് പോലും ഐപിഎല്‍ എന്നാല്‍ സ്വപ്നമാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നും ഐപിഎല്‍ കളിക്കാന്‍ താരങ്ങള്‍ എത്തുന്നു എന്നും സേവാഗ് പറഞ്ഞു.

ലോകോത്തര താരങ്ങള്‍ കളിക്കാനാഗ്രഹിക്കുന്ന ലോകോത്തര ലീഗാണ് ഐപിഎല്‍ എന്നതിനു യാതൊരു സംശയവുമില്ല എന്ന് സേവാഗ് കൂട്ടിചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here