‘ഗര്‍വ്വില്ലാത്ത ഇതിഹാസതാരത്തെ ഒടുവില്‍ നേരിട്ട് കണ്ടു’; ഇംഗ്ലിഷ് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരം ലാലേട്ടനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്; വൈറലാകുന്ന കുറിപ്പ്

മലയാളക്കരയുടെ മഹാനടന്‍ മോഹന്‍ലാല്‍ ആരാധകരുടെ പ്രിയതാരമാണ്. ലോകത്തെമ്പാടും ലാലേട്ടന് ആരാധകരുണ്ട്. ഇപ്പോ‍ഴിതാ ലാലേട്ടന്‍റെ കടുത്ത ഒരു ആരാധകനെ കണ്ട് നാട്ടുകാരെല്ലാം ഞെട്ടിയിരിക്കുകയാണ്.

ലോകക്രിക്കറ്റില്‍ ഒരു കാലത്ത് ഏറ്റവും മികച്ച താരമായിരുന്ന ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച പോരാളിയാണ് ലാലേട്ടന്‍റെ ആരാധകന്‍. ഇംഗ്ലിഷ് മധ്യനിരയുടെ വിശ്വസ്ത താരമായിരുന്ന ഒവൈസ് ഷായാണ് ആരാധന പരസ്യമാക്കി രംഗത്തെത്തിയത്.

“മോഹൻലാലിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, കാണാൻ അവസരം ഉണ്ടാക്കിയ കിച്ചാ സുദീപിന് ഒരുപാട് നന്ദി” ഇങ്ങനെയാണ് ഒവൈസ് ഷാ ട്വിറ്ററില്‍ കുറിച്ചത്.

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാനായി മുംബൈയിലാണ് ലാല്‍ ഇപ്പോള്‍. മോഹൻലാലിനെ കുറിച്ചുള്ള ഷായുടെ ട്വീറ്റ് വൈറലായിട്ടുണ്ട്.

ഹാഷ് ടാഗ് ആയി ലെജൻഡ്, ഹംബിൾ എന്നീ വാക്കുകളും ഷാ ഉപയോഗിച്ചിട്ടുണ്ടെന്നത് ആരാധന എത്രത്തോളമാണെന്നത് വ്യക്തമാക്കുന്നു.

അതിനിടെ മോഹന്‍ലാലിന്‍റെ പുത്തന്‍ ലുക്കും സോഷ്യല്‍ മീഡിയിയില്‍ വൈറലായിട്ടുണ്ട്. നേരത്തെ മോഹന്‍ലാലിന്‍റെ ഒടിയന്‍ ലുക്ക് വന്‍ തംരഗമായിരുന്നു. ക്ലീന്‍ ഷേവില്‍ ചുള്ളനായെത്തിയ ലാലേട്ടന്‍റെ ചിത്രം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിന്റെ ഫ്സ്റ്റ് ലുക്ക് പോസ്റ്ററിലാണ് ലാലിന്റെ പുതിയ രൂപം. ലാല്‍ തന്നെയാണ് സോഷ്യല്‍മീഡിയിയലൂടെ ചിത്രം പോസ്റ്റ് ചെയ്തത്.

മുംബൈയിലാണ് ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. നിറയെ ആക്ഷനും ആഡ്വഞ്ചറുമുള്ള ചിത്രത്തിന്റെ ഭാഗമാവാന്‍ കഴി‍യുന്നതിന്‍റെ ത്രില്ലിലാണ് താനെന്ന് ലാല്‍ പറയുന്നു.

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ ആദ്യമായിട്ടാണ് മലയാളത്തില്‍ സിനിമ ഒരുക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായികുമാര്‍, സൂരാജ് വെഞ്ഞാറംമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മുംബൈയിലാണ് നിലവില്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സതര, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവയാണ് അടുത്ത ലൊക്കേഷനുകള്‍.

സോഷ്യല്‍ മീഡിയയില്‍ ലാലേട്ടന്‍ പുതിയ ലുക്ക് വന്‍ തരംഗമായിരിക്കുകയാണ്. മിനിറ്റുകള്‍ക്കകം പതിനായിരക്കണക്കിന് ലൈക്കുളും ഷെയറുകളുമാണ് പ്രിയതാരത്തിന്‍റെ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News