ആപ്പിളിന് പണികിട്ടി; ജനം തഴഞ്ഞതോടെ ഐ ഫോണ്‍ X നിര്‍മാണം നിര്‍ത്തി

അപ്രതീക്ഷിത പ്രതിസന്ധിയിലാണ് ആപ്പിള്‍. തുടക്കത്തില്‍ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയ പുതിയ ഹാന്‍ഡ്‌സെറ്റ് ഐ ഫോണ്‍ X ന് ആവശ്യക്കാരില്ലാതായതോടെ ഉദ്പാദനം നിര്‍ത്തേണ്ട സ്ഥിതിയിലായി. മുന്‍ വര്‍ഷത്തെ മോഡലിന്റെ നിര്‍മാണം തൊട്ടടുത്ത വര്‍ഷം നിര്‍ത്തേണ്ടിവരുന്ന ആദ്യ ഐ ഫോണാണിത്.

ബയോ മെട്രിക് സുരക്ഷ3 സംവിധാനം, ഒ എല്‍ ഇ ഡി സ്‌ക്രീന്‍ ടെക്‌നോളജി, വയര്‍ലെസ് ചാര്‍ജിങ്ങ്, ഉപഭോക്താവിന്റെ ഫേയ്‌സ് ഐ ഡി വഴി ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്ന നൂതന സാങ്കേതിക വിദ്യ ആനിമേറ്റ് ചെയ്ത ഇമോജികള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ആപ്പിളിന്റെ പത്താമത്തെ ഫോണ്‍ വിപണിയിലെത്തിച്ചത്.

പക്ഷേ ഉയര്‍ന്ന വില ഉപയോക്താക്കളെ ഐ ഫോണ്‍ Xല്‍ നിന്നകറ്റിയെന്ന് ആപ്പിള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഐ ഫോണ്‍ 8 പ്ലസിന്റെ മികവ് പുതിയ ഫോണിനില്ലെന്നും

ഉപയോക്താക്കള്‍ കണ്ടെത്തിയതോടെ ചൈനയടക്കമുള്ള രാജ്യങ്ങളില്‍ ഐ ഫോണ്‍ X വില്‍പ്പന ഇടിയുകയായിരുന്നു. ഡിസംബര്‍ വരെ നാലരകോടി ഐ ഫോണ്‍ X വില്‍പ്പന ലക്ഷ്യമിട്ടെങ്കിലും വില്‍ക്കാനായത് മൂന്നര കോടി ഫോണുകള്‍ മാത്രമാണ്.

ഇതേ തുടര്‍ന്ന് നടപ്പുവര്‍ഷത്തെ ആദ്യ പാദത്തില്‍ ലക്ഷ്യമിട്ടിരുന്ന വില്‍പ്പനയില്‍ 50 ദശലക്ഷത്തോളം കുറവുവരുത്താന്‍ ആപ്പിള്‍ തീരുമാനിച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here