40 കാരിക്ക് നിറുത്താത്ത ചുമ; കാരണം കേട്ടാല്‍ ഞെട്ടും

പത്ത് വര്‍ഷമായി നിരന്തരമായി ചുമ മൂലം കഷ്ടപ്പെടുകയായിരുന്നു കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മ. തുടര്‍ച്ചയായി ശ്വാസനാളിയില്‍ ഇന്‍ഫെക്ഷനും പതിവായി. വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ചുമയുടെ കാരണം കൃത്യമായി കണ്ടെത്താനായില്ല.

രണ്ട് വര്‍ഷം മുമ്പെടുത്ത സിടി സ്‌കാനില്‍ ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയോടുള്ള ഭയം കാരണം ഓപ്പറേഷന് ഇവര്‍ തയ്യാറായില്ല.

ഒടുവില്‍ ചുമയ്ക്കുമ്പോള്‍ രക്തം വരാന്‍ തുടങ്ങി. തുടര്‍ന്നാണ് വിദഗ്ധ ചികിത്സക്കായി രോഗി കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിയത്.

ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുടെ സംഘം ശ്വാസകോശത്തില്‍ തറഞ്ഞിരിക്കുന്ന വസ്തു ശസ്ത്രക്രിയ കൂടാതെ ബ്രോങ്കോ സ്‌കോപിയിലൂടെ പുറത്തെടുത്തപ്പോഴാണ് പത്ത് വര്‍ഷം മുമ്പ് കാണാതായ കമ്മലിന്റെ പിരിയാണതെന്ന് രോഗി തിരിച്ചറിഞ്ഞത്.

കമ്മലിന്റെ പിരി ഭക്ഷണത്തിലൂടെ വായിലെത്തി ശ്വാസകോശത്തില്‍ കടന്ന് കൂടിയതായിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അനുമാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News