ആന്റണിയുടെ വിലയിരുത്തല്‍ അസംബന്ധവും രാഷ്ട്രീയ പാപ്പരത്തവും: കോടിയേരി

സി.പി.ഐ(എം)ന് ഇഷ്ടം, നരേന്ദ്രമോഡിയുടെ ഭരണ തുടര്‍ച്ചയാണെന്ന എ.കെ.ആന്റണിയുടെ വിലയിരുത്തല്‍ അസംബന്ധവും രാഷ്ട്രീയ പാപ്പരത്തവുമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സി.പി.ഐ(എം) 22-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ പോകുന്ന കരട്രാഷ്ട്രീയ പ്രമേയത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് മുഖ്യ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതിന് സഹായകമായ ഏറ്റവും ഫലപ്രദമായ രാഷ്ട്രീയനയം എന്ത് എന്നതാണ് പ്രധാനമായും ചര്‍ച്ച നടത്തിയത്.കോണ്‍ഗ്രസിന്റെ കൂടെചേരാത്തവരെല്ലാം ബിജെപിയ്ക്ക് അനുകൂലമാണെന്ന് പ്രചരിപ്പിച്ച് ,മതന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ ശക്തികളെയും ആശയക്കുഴപ്പത്തിലാക്കാനാണ് എ.കെ.ആന്റണി രംഗത്തിറങ്ങിയിട്ടുള്ളത്. ഇത്തരം വിലകുറഞ്ഞ പ്രചാരങ്ങള്‍ പ്രബുദ്ധരായ ജനങ്ങള്‍ തള്ളികളയുകതന്നെചെയ്യുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News