സിഫിനിയോസ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

കേരളാ ബ്ലാസ്റ്റേഴ്സ്‌ താരം മാർക്ക്‌ സിഫിനിയോസ്‌ ബ്ലാസ്റ്റേഴ്സ്‌ വിട്ടു. ടീം മാനേജ്‌മന്റ്‌ ആണു ഔദ്യോഗികമായി ഈ കാര്യം വ്യക്തമാക്കിയത്‌. ഹോളണ്ടുകാരനായ സിഫിനിയോസ്‌ ബ്ലാസ്റ്റേഴ്സിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളാണു.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടു കെട്ടിയ സിഫിനിയോസ്‌ ആണു സീസണിൽ ടീമിനായി ആദ്യ ഗോൾ നേടിയത്‌. ഐ എസ്‌ എല്ലിൽ പന്ത്രണ്ടു മത്സരങ്ങളിൽ നിന്നായി നാലു ഗോൾ നടിയിട്ടുണ്ട്‌.

സിഫിനിയോസിന്റെ സേവനങ്ങൾക്ക്‌ നന്ദി രേഖപ്പെടുത്തുന്നതായും എല്ലാ വിധ ആശംസക്ല് നേരുന്നതായും ടീം മനേജ്‌മന്റ്‌ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ദേശീയടീമിലേക്ക്‌ അവസരം ലഭിച്ചതിനാലാണു സിഫിനിയോസ്‌ ബ്ലാസ്റ്റേഴ്സ്‌ വിടുന്നതെന്ന സൂചനയും ലഭിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News